4 സെന്റിൽ സാധാരണകാർക്ക് വേണ്ടി ഒരു സ്വപ്ന ഭവനം.!! ചിലവുകുറഞ്ഞ രീതിയിൽ വീടുനിർമിക്കാനുള്ള വഴികൾ.!! | 4 Cent Budget Friendly Home Ideas

0

4 Cent Budget Friendly Home Ideas: സാധാരണകാർക്ക് ഏറ്റവും കൂടുതൽ നേരിടുന്ന പ്രധാന വിഷയമാണ് വീടും അതിന്റെ സ്ഥലവും. അത്തരകാർക്ക് വേണ്ടിയുള്ള ഒരു മനോഹരമായ വീടിന്റെ വിശേഷങ്ങളാണ് നമ്മൾ നോക്കാൻ പോകുന്നത്. വെറും നാല് സെന്റിൽ പണിത കിടിലൻ വീടിന്റെ ചിത്രങ്ങളും മനോഹരമായ കാഴ്ചകളും ഒന്ന് കണ്ടു നോക്കാം. വീട് എന്നത് പലരുടെയും ഉറക്കം ഇല്ലാതാക്കുന്ന സ്വപ്നമാണ്. ഇതിൽ പലർക്കും നേരിടുന്നത് സാമ്പത്തിക ബുദ്ധിമുട്ട് അല്ലെങ്കിൽ മിതമായ സ്ഥലം എന്നായിരിക്കും. എന്നാൽ ചെറിയ ചിലവിൽ ആർക്കും സുഖകരമായി

മനോഹരമായ വീട് ഉണ്ടാക്കാൻ കഴിയുമെന്ന് തെളിയിച്ചിരിക്കുകയാണ് നമ്മൾ പരിചയപ്പെടാൻ പോകുന്ന വീട്. ഇത്തരം വീടുകൾ ആയിരിക്കണം സാധാരണക്കാർ മാതൃകയാക്കേണ്ടത്. ഒരുപാട് ലോൺ എടുത്ത് ഒടുവിൽ ലോഡ് അടയ്ക്കാൻ നിവർത്തിയില്ലാതെ കഷ്ടപ്പെടുന്ന നിരവധി പേർ ഇന്ന് നമ്മളുടെ കേരളത്തിലുണ്ട്. ആ കൂട്ടത്തിൽ നിങ്ങളും ആയി പോകരുത്. വീടിന്റെ കൂടുതൽ വിശേഷങ്ങളിലേക്ക് കടന്നു നോക്കാം.പുറമെ നിന്ന് നോക്കുമ്പോൾ ആരും കൊതിച്ചു പോകുന്ന രീതിയിലാണ് വീടിന്റെ ഡിസൈൻ ചെയ്തിരിക്കുന്നത്. കൂടാതെ പക്കാ മോഡേൺ തലത്തിലാണ് വീടിന്റെ നിർമാണം നിർവഹിച്ചിരിക്കുന്നത്. മിതമായ സ്ഥലം ഉള്ളത് കൊണ്ട് വളരെ ചെറിയ സിറ്റ്ഔട്ടാണ് കൊടുത്തിരിക്കുന്നത്. ഭംഗിയേറിയ വെള്ള ടൈൽസാണ് സിറ്റ്ഔട്ട് ഫ്ലോറുകളിൽ വിരിച്ചിരിക്കുന്നത്.

home ideas (2)

പ്രധാന വാതിൽ എല്ലാം നിർമ്മിച്ചിരിക്കുന്നത് തടിയിലാണ്. പ്രധാന വാതിൽ തുറന്നു ഉള്ളിലേക്ക് പ്രവേശിക്കുമ്പോൾ വിശാലമായ് ഹാൾ ആണ് കാണാൻ സാധിക്കുന്നത്. സിറ്റ്ഔട്ടിലെ മിതമായ സ്പേസ് ഈയൊരു ഹാളിൽ പരിഹരിച്ചിട്ടുണ്ട് എന്ന് കാണുമ്പോൾ തന്നെ മനസ്സിലാവും. കിടിലൻ ഡിസൈനുകൾ നൽകിയാണ് സീലിംഗ് വർക്കുകൾ എല്ലാം ചെയ്തിരിക്കുന്നത്. ഇവിടെ ഹാങ്ങിങ് ലൈറ്റ്‌സം കാണാൻ സാധിക്കും. ഈയൊരു വിശാലമായ ഹാളിലാണ് ടീവി യൂണിറ്റ് മുതലായവ വരുന്നത്. വിരുന്നു കാർക്കും വീട്ടിൽ താമസിക്കുന്നവർക്കും വളരെ സൗകര്യങ്ങൾ നിറഞ്ഞ രീതിയിലാണ് വിശാലമായ ഹാളിൽ മനോഹരമായ രീതിയിൽ ഇവ ഒരുക്കി വെച്ചിരിക്കുന്നത്.വാഷ് ബേസ് യൂണിറ്റിലേക്ക് വരുമ്പോൾ ഹാളിന്റെ ഒരു ഭാഗത്താണ് ഇത് സജ്ജീകരിച്ചിരിക്കുന്നത്. റൌണ്ട് മിറർ തുടങ്ങിയവയെല്ലാം ഈ വാഷ് ബേസ് മുകളിലായിട്ട് ഒരുക്കിട്ടുണ്ട്. കൂടാതെ കൂടുതൽ സാധനങ്ങൾ സൂക്ഷിക്കാൻ മുകളിലായിട്ട് സ്റ്റോറേജു സ്പേസ് തയ്യാറാക്കിട്ടുണ്ട്. കബോർഡിലാണ് ഈ സ്റ്റോറേജ് സ്പേസ് വരുന്നത്. ഡൈനിങ് ഹാളിലേക്ക് വരുകയാണെങ്കിൽ ലിവിങ് കം ഡൈനിങ് ഏരിയ എന്ന രീതിയിൽ ഇതിനെ നമ്മൾക്ക് വിശേഷിപ്പിക്കാം.

ലിവിങ് ഏരിയയോട് ചേർന്ന് തന്നെയാണ് ഡൈനിങ് ഏരിയയും വരുന്നത്. നാളിൽ കൂടുതൽ പേർക്ക് ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള ഇടം ഡൈനിങ് ഏരിയയിൽ കാണാൻ കഴിയും. മോഡേൺ രീതിയിൽ അല്ല അടുക്കള ഡിസൈൻ ചെയ്തിരിക്കുന്നത്. ഏതൊരു സാധാരണകാരനും ചേരുന്ന രീതിയിലാണ് അടുക്കളയുടെ ഡിസൈൻ ഒരുക്കിട്ടുള്ളത്. അത്യാവശ്യം സ്റ്റോറേജ് സ്പേസ് മുതലായവ സൗകര്യങ്ങൾ നമ്മൾക്ക് ഈ അടുക്കളയിൽ കാണാം. രണ്ട പേർക്ക് സുഖകരമായി നിന്ന് കൈകാര്യം ചെയ്യാനുള്ള ഇടം ഈ അടുക്കൽയിലുണ്ട്.അടുക്കളയോട് ചേർന്നാണ് ഈ വീട്ടിലെ ഒരു കിടപ്പ് മുറി വരുന്നത്. അത്യാവശ്യം വിശാലമായ രീതിയിലാണ് കിടപ്പ് മുറി ഒരുക്കിരിക്കുന്നത്. മുറിയിലേക്ക് ആവശ്യത്തിലധികം വെളിച്ചവും കാറ്റും കയറാനുള്ള ജനൽ പാളികൾ നമ്മൾക്ക് കാണാൻ സാധിക്കും. അറ്റാച്ചഡ് ബാത്രൂമായതു കൊണ്ട് കൂടുതൽ സൗകര്യങ്ങളാണ് വീട്ടുകാർക്ക് ഉള്ളത്. കോടതി തടിയിൽ വരുന്ന ഒരു വാർഡ്രോബും ഒരുക്കിട്ടുണ്ട്. വിശാലമായ ഹാളിൽ നിന്നുമാണ് വീടിന്റെ ഏതൊരു ഭാഗത്തേക്ക് പോകാനുള്ള സൗകര്യമുള്ളത്. ഈ വീട്ടിൽ ആകെ വരുന്നത് മൂന്ന് കിടപ്പ് മുറികളാണ്. ഈ മൂന്ന് കിടപ്പ് മുറികളിലും ഒരേ ഡിസൈനുകളും സൗകര്യങ്ങളുമാണ് നല്കിരിക്കുന്നത്. മൂന്ന് ബെഡ്‌റൂമുകളും അറ്റാച്ഡ് ടോയ്‌ലെറ്റാണ് വരുന്നത്. ഒരു സാധാരണ കുടുബത്തിനു താമസിക്കാനുള്ള എല്ലാ സൗകര്യങ്ങൾ അടങ്ങിയ ഒരു വീടാണോ നിങ്ങളുടെ ലക്ഷ്യമെങ്കിൽ ഇത്തരം വീടുകളും ഡിസൈനുകളും മാതൃകയാക്കുക എന്നാണ് പറയാൻ ഉള്ളത്.

Leave A Reply

Your email address will not be published.