3BHK Trending Home Design: ചുരുങ്ങിയ ചിലവിലും മോഡേൺ ശൈലിയിൽ വീടുകൾ നിർമ്മിക്കാൻ സാധിക്കുമോ എന്ന് ചിന്തിക്കുന്നവരായിരിക്കും നമ്മളിൽ മിക്ക ആളുകളും. എന്നാൽ കൃത്യമായ പ്ലാനിങ്ങോടു കൂടി നല്ല ഒരു ആർക്കിടെക്ചറിൽ മനോഹരമായ ഒരു വീട് പണിയാമെന്ന് കാണിച്ചുതരുകയാണ് ഈയൊരു വീടിന്റെ കാഴ്ചകൾ.
വീടിന്റെ പുറംമോടിയിലും അകത്തെ കാര്യങ്ങളിലും ഒരേ രീതിയിൽ പ്രാധാന്യം നൽകി കൊണ്ടാണ് ഈ മനോഹര വീട് ഒരുക്കിയിട്ടുള്ളത്. ആർട്ടിഫിഷ്യൽ സ്റ്റോണും, ഗ്രാസും പാകിയ മുറ്റത്തു നിന്നും എത്തിച്ചേരുന്നത് പാർട്ടീഷൻ ചെയ്ത ഒരു ചെറിയ സിറ്റൗട്ടിലേക്കാണ്. വീടിനകത്ത് നല്ല രീതിയിൽ തണുപ്പ് ലഭിക്കാനായി ചെങ്കല്ല് ആണ് നിർമ്മാണത്തിനായി തിരഞ്ഞെടുത്തിട്ടുള്ളത്. അതുപോലെ വീടിന്റെ ഫ്രണ്ടിൽ നിന്നും മുകളിലെ ടെറസിലേക്ക് പ്രവേശിക്കാൻ കോണി പടികളും സെറ്റ് ചെയ്ത് നൽകിയിട്ടുണ്ട്.

പ്രധാന വാതിൽ തുറന്ന് അകത്തേക്ക് പ്രവേശിക്കുമ്പോൾ വിശാലമായ ഒരു ലിവിങ് ഏരിയയാണ് കാണാൻ സാധിക്കുക. ലിവിങ് ഏരിയയുടെ ഒരു അറ്റത്തായി ഒരു ഊഞ്ഞാൽ സെറ്റ് ചെയ്തു നൽകിയിട്ടുണ്ട്. രണ്ട് വിശാലമായ ബെഡ്റൂമുകളും അറ്റാച്ച്ഡ് ബാത്റൂം സൗകര്യവുമെല്ലാം ഒരുക്കിയാണ് താഴെയുള്ള ബെഡ്റൂമുകൾ നിർമ്മിച്ചിട്ടുള്ളത്. കൂടാതെ അത്യാധുനിക ശൈലിയിൽ നിർമ്മിച്ച ഒരു ചെറിയ കിച്ചനും പൂജാമുറിയുമെല്ലാം താഴത്തെ നിലയിൽ ഒരുക്കിയിരിക്കുന്നു.
സ്റ്റെയർ കയറി മുകളിലേക്ക് പ്രവേശിക്കുമ്പോൾ അവിടെയും ഒരു ബെഡ്റൂം ഒരുക്കിയിട്ടുണ്ട്. അതിനുമുകളിലേക്ക് ചെറിയ ഒരു ഏരിയ നൽകി മനോഹരമാക്കിയിരിക്കുന്നു. ഇത്തരത്തിൽ 1500 സ്ക്വയർ ഫീറ്റിൽ 3 ബെഡ്റൂമുകളോടു കൂടി നിർമ്മിച്ചിട്ടുള്ള ഈയൊരു മനോഹര വീടിന്റെ കൂടുതൽ കാഴ്ചകൾക്കായി വീഡിയോ കാണാവുന്നതാണ്