അലങ്കാരങ്ങൾ ഒന്നുമില്ലാത്ത വീട്.!! | 3BHK Single storied home budget home

0

3BHK Single storied home budget home: ഒരുപാട് അലങ്കരങ്ങളോ ആർഭാടങ്ങളോ ഇല്ലാത്ത അതിമനോഹരമായ വീട്. ഇന്റീരിയർ ഡിസൈനിനോ എക്സ്റ്റീരിയർ ഡിസൈനുകൾക്കോ ഒന്നും വലിയ പ്രാധാന്യം കൊടുക്കാതെയാണ് വീടിന്റെ നിർമാണം. എന്നാൽ കാഴ്ചയിൽ അതിന്റെ കുറവൊന്നും കാണാൻ കഴിയില്ല.ഒരു സാധാരണ കുടുംബത്തിന് സന്തോഷമായി ജീവിക്കാൻ കഴിയുന്ന അടച്ചുറപ്പുള്ള അതെ പോലെ തന്നെ മനോഹരമായ ഒരു വീട്. ആലപ്പുഴ അർത്തുങ്കലിനടുത്ത് ചെന്നവേലിയിലുള്ള വർഗീസിന്റെ വീടാണ് ഇത്. വീടിനു മുന്നിൽ ചെറിയൊരു മുറ്റം മാത്രമാണുള്ളത് എന്നാൽ വീടിനു വലതു വശത്തു വിശാലമായ ഒരു സ്പേസും ഉണ്ട്.

മുന്നിൽ ഇടത് വശത്തായി വീടിന്റെ ഉള്ളിലേക്ക് കയറി നിൽക്കുന്ന തരത്തിലാണ് സിറ്റ് ഔട്ട്‌ ഉള്ളത്. പച്ചയും ചാരവും കലർന്ന നിറത്തിലാണ് ടൈൽ നൽകിയിരിക്കുന്നത്. സിറ്റ്ഔട്ടിൽ ഒരു തൂണ് കൊടുത്തിട്ടുണ്ട്. തൂണിനും മുൻപിലെ ഭിത്തിക്കും മനോഹരമായ ഒരു ഡിസൈൻ കൊടുത്തിട്ടുണ്ട്. മുൻവാതിലിനു രക്തചന്ദനത്തിന്റെ നിറമാണ്. വിശാലമായ ഒരു ലിവിങ് റൂം ആണ് വീടിനുള്ളത്. അകത്തേക്ക് ചെല്ലുമ്പോൾ ആദ്യം കാണുന്നത് രൂപക്കൂടാണ്. രൂപക്കുടിന് എതിർവശത്താണ് കോർണർ

സോഫ കൊടുത്തിരിക്കുന്നത്.ഗ്ലാസിന്റെ ചെറിയൊരു ടേബിളും കൊടുത്തിട്ടുണ്ട്. അകത്തേക്ക് കടന്നാൽ ഡൈനിങ് റൂമാണ്. വടക്ക് വശത്താണ് വിശാലമായ ഒരു ഡൈനിങ് റൂം ആണ് വീടിനുള്ളത്. അതിന്റെ വശങ്ങളിലായാണ് ബെഡ്‌റൂമുകൾ കൊടുത്തിരിക്കുന്നത്.റൂമുകൾ ബാത്ത് അറ്റാച്ച്ഡ് ആണ്. രണ്ട് റൂമികൾക്കിടയിൽ ഒരു കോമൺ ബാത്രൂം കൊടുത്തിട്ടുണ്ട്. ആധുനിക സൗകര്യങ്ങളോട് കൂടിയുള്ള ബാത്‌റൂമുകൾ ആണ്. ബാത്റൂമുകൾ ഭംഗിയുള്ള ടൈലുകൾ കൊടുത്ത് അലങ്കരിച്ചിട്ടുണ്ട്. റൂമുകൾ വളരെ

സാധാരണയായാണ് ഒരുക്കിയിരിക്കുന്നത്. സ്റ്റോറേജിനായി അലമാരകളും കട്ടിലും മാത്രമാണ് റൂമുകളിൽ ഉള്ളത്. വളരെ ചെറിയൊരു സ്പേസ് ആണ് അടുക്കളക്കായി ഉപയോഗിച്ചിരിക്കുന്നത്. അടുക്കളയുടെ അടുത്ത് വർക്ക്‌ ഏരിയയും കൊടുത്തിട്ടുണ്ട്. ഒരു കോമൺ ടോയ്ലറ്റ് കൂടി അവിടെയുണ്ട്. സ്റ്റോറേജ് സ്പേസ് കുറവാണെങ്കിലും അത്യാവശ്യം വലിപ്പമുള്ള മുറികളാണ് വീടിന്റെ മൂന്ന് ബെഡ്‌റൂമുകളും. 20 ലക്ഷം രൂപയ്ക്ക് 110 സ്ക്വയർ ഫീറ്റ് ആണ് വീടുള്ളത്.

Leave A Reply

Your email address will not be published.