കൺസ്ട്രക്ഷനും ഇന്റീരിയറും ഉൾപ്പെടെ വെറും 39 ലക്ഷത്തിൽ ഒരു കിടിലൻ വീട് വേണോ? എങ്കിൽ ഈ പ്ലാൻ കണ്ടു നോക്കൂ.!! | 39 Lakhs Full Home Design Modern Home
39 Lakhs Full Home Design Modern Home: എല്ലാവർക്കും അറിയേണ്ട ഒരു കാര്യമാണ് കുറഞ്ഞ ബഡ്ജറ്റിൽ എങ്ങനെ നല്ലൊരു വീട് നിർമ്മിച്ചെടുക്കാമെന്നത്. അത്തരമൊരു വീടിന്റെ വിശേഷങ്ങളാണ് നമ്മൾ ഇന്ന് അടുത്തറിയാൻ പോകുന്നത്. കൊല്ലം ജില്ലയിലെ ശ്യാം രേഖ എന്നീ ദമ്പതികളുടെ 400 സ്ക്വയർ ഫീറ്റിൽ പണിത അതിമനോഹരമായ വീടിന്റെ കാര്യങ്ങൾ അറിഞ്ഞു നോക്കാം. കൺസ്ട്രക്ഷൻ , ഇന്റീരിയർ. കോമ്പൗണ്ട് വാൾ തുടങ്ങി എല്ലാം കൂടി ഈ വീടിനു ആകെ ചിലയാവായ്ത് 39 ലക്ഷം രൂപയാണ്. വളരെ ലളിതമായും ഭംഗിയായിട്ടുമാണ് വീടിന്റെ മുൻവശം ഒരുക്കിരിക്കുന്നത്. അഞ്ച് സെന്റ് പ്ലോട്ടിലാണ് ഈ വീട് സ്ഥിതി ചെയ്യുന്നത്. വീടിന്റെ മുൻവശത്താണ് കിണർ വന്നിരിക്കുന്നത്. മുൻവശത്തും , വീടിന്റെ സൈഡിലും അത്യാവശ്യം സ്പേസ് കാണാൻ കഴിയും. സ്വപ്നതീരം എന്നാണ് വീടിനു പേര് നൽകിരിക്കുന്നത്. ചെറിയ ഓപ്പൺ സിറ്റ്ഔട്ടാണ് വീടിനുള്ളത്. ജാലകങ്ങളും, വാതിലുകളുമെല്ലാം ചെയ്തിരിക്കുന്നത് തേക്കിലാണ്. വാതിൽ തുറന്ന് ഉള്ളിലേക്ക് കയറുമ്പോൾ തന്നെ ഒരു ലിവിങ് സ്പേസ് കാണാം.
ഇവിടെയായി പാർട്ടീഷൻ യൂണിറ്റ് ചെയ്തിട്ടുള്ളത് കാണാൻ കഴിയും. ചെറിയ യൂണിറ്റാണ് ടീവിയ്ക്ക് വേണ്ടി സജ്ജീകരിച്ചിരിക്കുന്നത്. കൂടാതെ ടീവി യൂണിറ്റ് റോട്ടഷണലാണ്. ഡൈനിങ് ഹാളിൽ നിന്നും ലിവിങ് ഹാളിൽ നിന്നുമൊക്കെ ടീവി കാണാൻ വേണ്ടിയാണ് ഇങ്ങനെയൊരു സൗകര്യം ഒരുക്കിരിക്കുന്നത്. ലിവിങ് സ്പേസിൽ മറ്റ് വീടുകളിൽ കാണുന്നത് പോലെ സെറ്റിയും മറ്റ് ഇരിപ്പിട സൗകര്യങ്ങളും കാണാൻ കഴിയും. ഡൈനിങ് ഹാളിലേക്ക് വരുമ്പോൾ ഫസ്റ്റ് ഫ്ലോറിലേക്കുള്ള കോണിപ്പടികൾ സജ്ജീകരിച്ചിരിട്ടുണ്ട്. ആറ് പേർക്ക് ഇരുന്ന് സുഖകരമായി ഭക്ഷണം കഴിക്കാൻ കഴിയുന്ന മഹാഗണിയിൽ നിർമ്മിച്ച മേശയും ഇരിപ്പിടങ്ങളും ഇവിടെ കാണാം. വീടിന്റെ കൺസ്ട്രക്ഷൻ മുഴുവൻ ചെയ്തത് വീട്ടുടമസ്ഥനായ ശ്യാം തന്നെയാണ്. അമൃത ഇന്റീരിയർസ് ശ്യാം വർഷങ്ങളായി നടത്തി വരുകയാണ്. അതിനാൽ തന്നെ വീട്ടിലെ ഓരോ ഭാഗങ്ങളും ശ്യാം വളരെ ശ്രെദ്ധയോടെയും ഭംഗിയോടെയുമാണ് കൈകാര്യം ചെയ്തിരിക്കുന്നത്. പാർട്ടിഷനും, അടുക്കളയും മുഴുവൻ വന്നിരിക്കുന്നത് പ്ലൈവുഡിലാണ്.
ഫസ്റ്റ് ഫ്ലോറിലേക്കുള്ള കോണിപ്പടികളുടെ താഴെ വശത്തായി വാഷ് ബസ് കൌണ്ടർ ക്രെമീകരിച്ചിട്ടുണ്ട്. ഒരു റൌണ്ട് മിററും ഇതിന്റെ കൂടെ സജ്ജീകരിച്ചിട്ടുണ്ട്. ഡൈനിങ് ഏരിയയിൽ നിന്നും നേരെ കയറി ചെല്ലുന്നത് ഒരു ഓപ്പൺ അടുക്കളയിലേക്കാണ്. എന്നാൽ പ്രധാന വാതിൽ വഴി വരുകയാണെങ്കിൽ ഇങ്ങനെയൊരു അടുക്കള കാണാൻ കഴിയില്ല. ഡൈനിങ് ഏരിയയിൽ നിന്ന് മാത്രമേ അടുക്കളയിലേക്കുള്ള അക്സസ്സ് നല്കിട്ടുള്ളു. ഈയൊരു ഓപ്പൺ കിച്ചണിൽ ബ്രേക്ക്ഫാസ്റ്റ് കൌണ്ടർ ഒരുക്കിരിക്കുന്നത് കാണാം. ബ്രേക്ക്ഫാസ്റ്റ് കൗണ്ടറിൽ ഇരിപ്പിടത്തിനായി കസേര കൊടുത്തിട്ടുണ്ട്. വളരെ ഭംഗിയിലാണ് അടുക്കള ഡിസൈൻ ചെയ്തിരിക്കുന്നത്. മനോഹരമായ ഗ്രീൻ നിറമാണ് അടുക്കളയിലുള്ള കബോർഡ്സിനു നല്കിട്ടുള്ളത്. അടുക്കളയുടെ പ്രധാന ആകർഷണം എന്നത് വൈറ്റ് ആൻഡ് ഗ്രീൻ കളർ കോമ്പിനേഷൻ തന്നെയാണ്. ആവശ്യത്തിലേറെ സൗകര്യങ്ങളാണ് അടുക്കളയിൽ സജ്ജീകരിച്ചിട്ടുള്ളത്. കൂടാതെ രണ്ടിൽ കൂടുതൽ പ്പേർക്ക് നിന്ന് കൈകാര്യം ചെയ്യാനുള്ള സ്പേസ് ഉണ്ട്. ടോപ് കൗണ്ടറിൽ നാനോ വൈറ്റ് സ്ളാബ് ആണ് കൊടുത്തിട്ടുള്ളത്.
ഗ്രൗണ്ട് ഫ്ലോറിൽ ഒരു കിടപ്പ് മുറിയാണ് വരുന്നത്. മാതാപിതാകൾക്ക് വേണ്ടി ഒരുക്കിയ കിടപ്പ് മുറിയാണ്. ഈ ബെഡ്റൂമിലെ വാർഡ്രോബ്സ് വരുന്നത് സ്ലൈഡിങ് ആയിട്ടാണ് വാതിൽ കൊടുത്തിരിക്കുന്നത്. കൂടാതെ മനോഹാരമായ നീല നിറമാണ് ഈയൊരു വാർഡ്രോബ്സിനു വേണ്ടി നല്കിട്ടുള്ളത്. മുറികളിൽ സ്പേസ് കുറവാണെങ്കിൽ സ്ലൈഡിങ്ങ് ആയിട്ടുള്ള വാർഡ്രോബ്സ് കൊടുക്കുന്നതായിരിക്കും എപ്പോഴും നല്ലത്. ഇതിനോട് ചേർന്ന് തന്നെ സെയിം നിറത്തിൽ ഒരു സ്റ്റോറേജ് ഉപയോഗിച്ചിട്ടുണ്ട്. അറ്റാച്ഡ് ബാത്റൂമാണ് ഈയൊരു മുറിയിൽ വരുന്നത്. അറ്റാച്ഡ് ടോയ്ലറ്റ് വളരെ ഭംഗിയിലാണ് നിർമ്മിച്ചിരിക്കുന്നത്. ഫസ്റ്റ് ഫ്ലോറിലേക്ക് വരുമ്പോൾ ആദ്യം തന്നെ കാണാൻ കഴിയുന്നത് ഒരു ബെഡ്റൂമാണ്. അടുത്തതായി ലിവിങ് ഏരിയയും കാണാം. ഇവിടെയും വലിയ ഒരു ടീവി യൂണിറ്റ് മനോഹരമായിട്ട് ഒരുക്കി വെച്ചിരിക്കുന്നത് കാണാം. കൂടുതൽ വിശേഷങ്ങൾ അറിയാൻ വീഡിയോ മുഴുവൻ കാണുക.