35 Lakhs Home: തിരക്ക് പിടിച്ച ജീവിതത്തിനിടയിൽ വീട് പണിയുടെ ടെൻഷൻ കൂടി താങ്ങാൻ കഴിയാത്ത ഒരുപാട് ആളുകളുണ്ട് അങ്ങനെയുള്ളവർ മുൻഗണന നൽകുന്നത് പുതുതായി പൂർത്തീകരിച്ച വീടുകൾ പണം കൊടുത്ത് വാങ്ങാനാണ്. അത് കൊണ്ട് തന്നെ വില്ലകളുടെയും ഫ്ലാറ്റുകളുടെയും വില്പന ഇപ്പോൾ വളരെ കൂടുതലുമാണ്. അത്തരത്തിൽ മുഴുവനായി പൂർത്തീകരിച്ച മനോഹരമായ ഒരു വീട് മലപ്പുറം ജില്ലയിലെ ചട്ടിപ്പറമ്പിലുണ്ട്. ഏഴ് സെന്റ് സ്ഥലത്ത് 110 സ്ക്വയർ ഫീറ്റിൽ മനോഹരമായ ഒരു വീടാണ് ഒരുക്കിയിട്ടുള്ളത്. എഞ്ചിനീയറായ സിജാദ് ആണു ഈ വീട് നിർമിച്ചിരിക്കുന്നത്. 35 ലക്ഷം രൂപയാക്കാണ് ഈ വീട്
വിൽക്കാനൊരുങ്ങുന്നത്. റോഡിൽ നിന്ന് ഒരു മീറ്റർ മുകളിൽ ആണു വീട് ഉള്ളത് വീട്ടിലേക്കുള്ള വഴി വണ്ടികൾക്കൊക്കെ ഈസി ആയി കയറിപ്പോകാൻ കഴിയുന്ന ചെറിയൊരു സ്ലോപ്പ് ആണ്. അത്യാവശ്യം വിശാലമായ ഒരു മുറ്റമാണ് വീടിനുള്ളത്. മുറ്റം ഇന്റർലോക്ക് ചെയ്തിരിക്കയാണ് അതിനെക്കുറിച്ചു എടുത്ത് പറയേണ്ടതുണ്ട്. ഇന്റർലോക്കിനിടയിൽ ആർട്ടിഫിഷ്യൽ പുല്ല് പിടിപ്പിച്ചിരിക്കുകയാണ്. ഈ വീടിന്റെ ഏറ്റവും വലിയ ആകർഷണം ഈ മുറ്റം ആണെന്ന് വേണമെങ്കിൽ പറയാം. ഷോ വാളിൽ സിമെന്റിന്റെ

സ്ട്രക്ച്ചർ ആണ് കൊടുത്തിരിക്കുന്നത്. സൺഷൈഡ് കൊടുത്തിട്ടില്ല. മനോഹരമായ ഒരു സിറ്റ്ഔട്ട് ആണ്. അത്യാവശ്യം വലിപ്പമുള്ള സിറ്റ് ഔട്ട് കൂടിയാണ് വീടിനു കൊടുത്തിട്ടുള്ളത്. അകത്തേക്ക് കയറിയാൽ വളരെ വിശാലമായ ഒരു ഹാൾ ആണ് ഉള്ളത്. ഒരു വശത്തു കോർണർ സോഫ ടീവി ഒക്കെ സെറ്റ് ചെയ്യാം ഡൈനിങ് ഏരിയക്കുള്ള സ്ഥലവുമുണ്ട്. രണ്ട് ബെഡ്‌റൂമുകളാണ് വീടിനുള്ളത്. ബാത്രൂം അറ്റചെഡ് ആണ്
രണ്ടും. ഇത് കൂടാതെ ഒരു കോമൺ ബാത്രൂം കൂടി ഹാളിൽ സെറ്റ് ചെയ്തിട്ടുണ്ട്. മനോഹരമായ അടുക്കളയാണ് വീടിന്റേത് ഫ്രിഡ്ജ് വെയ്ക്കാനുള്ള സ്ഥലവും മറ്റും ഒഴിച്ചിട്ടിട്ടുണ്ട്. തൊട്ടപ്പുറത്തു വർക്ക് ഏരിയ ഉണ്ട് വർക്ക് ഏരിയയിൽ പുകയില്ലാത്ത അടുപ്പും സെറ്റ് ചെയ്തിട്ടുണ്ട്. മൊത്തത്തിൽ ആവശ്യത്തിന് സൗകര്യമുള്ള വലിയ വീടാണ് ഇത്.