3000 Sqft Marble House: ഒരു വീട് നിർമ്മിക്കുമ്പോൾ അതിൽ ഉപയോഗിക്കുന്ന മെറ്റീരിയലുകളെല്ലാം നല്ല ക്വാളിറ്റിയിൽ ഉള്ളതുതന്നെ വേണമെന്ന് ആഗ്രഹിക്കുന്നവരായിരിക്കും നമ്മളെല്ലാവരും. എന്നാൽ മിക്കപ്പോഴും ക്വാളിറ്റി കൂടിയ ഉൽപ്പന്നങ്ങൾ വീട് നിർമ്മാണത്തിനായി തിരഞ്ഞെടുക്കുമ്പോൾ വീട് പണിയുടെ ചിലവ് കൂടുമെന്ന് ചിന്തിക്കുന്നവരായിരിക്കും അതിൽ പകുതി പേരും. ക്വാളിറ്റിയുടെ കാര്യത്തിൽ കോംപ്രമൈസ് ചെയ്യാൻ താല്പര്യമില്ലാത്തവർക്ക് തീർച്ചയായും മാതൃകയാക്കാവുന്ന ഒരു മനോഹരമായ വീടിന്റെ കൂടുതൽ കാഴ്ചകളിലേക്ക് കടക്കാം.
3000 സ്ക്വയർഫീറ്റ് വിസ്തൃതിയിൽ പണിതുയർത്തിയിട്ടുള്ള ഈ ഒരു മനോഹര വീടിന്റെ ഏറ്റവും വലിയ പ്രത്യേകത ഫ്ളോറിങ്ങിൽ ഉപയോഗപ്പെടുത്തിയിട്ടുള്ള മാർബിളുകൾ തന്നെയാണ്. മാത്രമല്ല വീടിന്റെ എക്സ്റ്റീരിയറിലും ഇന്റീരിയറിലും വൈറ്റ് നിറത്തിന് വളരെയധികം പ്രാധാന്യം നൽകിയിരിക്കുന്നു. ആർട്ടിഫിഷ്യൽ സ്റ്റോൺ പാകി മനോഹരമാക്കിയിരിക്കുന്ന മുറ്റത്തുനിന്നും എത്തിച്ചേരുന്നത് വിശാലമായ ഒരു സിറ്റൗട്ടിലേക്കാണ്. അവിടെനിന്നും പ്രധാന വാതിൽ തുറന്ന് അകത്തേക്ക് പ്രവേശിക്കുമ്പോൾ ഏവരുടെയും ശ്രദ്ധ പതിക്കുന്നത് ഫ്ലോറിങ്ങിൽ ഉപയോഗപ്പെടുത്തിയിട്ടുള്ള വൈറ്റ് മാർബിളിൽ തന്നെയായിരിക്കും.

വിശാലമായ ലീവിങ്ങിൽ അതിഥികളെ സ്വീകരിക്കാനായി സോഫകൾ നൽകിയിരിക്കുന്നു. അവിടെ നിന്നും ചെറിയ ഒരു പാർട്ടീഷൻ വഴിയാണ് സ്റ്റെയർ ഏരിയ ഡൈനിങ് ഏരിയ എന്നിവ നൽകിയിട്ടുള്ളത്. ഡൈനിങ് ഏരിയയിൽ ടേബിളിനു മുകളിൽ ഉപയോഗപ്പെടുത്തിയിട്ടുള്ള മാർബിൾ വീടിന്റെ മറ്റ് ഇന്റീരിയറിനോട് മാച്ച് ചെയ്തു നിൽക്കുന്നവ തന്നെയാണ്. താഴെ മൂന്നു വിശാലമായ ബെഡ്റൂമുകളാണ് ഈ വീടിന് ഉള്ളത്. എല്ലാ ബെഡ്റൂമുകളും അത്യാധുനിക ശൈലിയിൽ വാർഡ്രോബുകളും മറ്റും നൽകി കൊണ്ടാണ് നിർമ്മിച്ചിട്ടുള്ളത്. ഈ വീടിന്റെ എടുത്തു പറയേണ്ട മറ്റൊരു പ്രത്യേകത നൂതന ശൈലിയിൽ ക്രമീകരിച്ചിട്ടുള്ള കിച്ചണാണ്.
കിച്ചണിന്റെ ഒരു വശത്തായി ചെറിയൊരു ഡൈനിങ് സ്പെയ്‌സിനും ഇടം കണ്ടെത്തിയിരിക്കുന്നു. ലൈറ്റ് പിങ്ക് ബ്ലാക്ക് കോമ്പിനേഷനാണ് കിച്ചണിലെ ഇന്റീരിയറിൽ പരീക്ഷിച്ചിട്ടുള്ളത്. കിച്ചണിനോട് ചേർന്ന് തന്നെ ചെറിയ ഒരു വർക്ക് ഏരിയയും നൽകിയിരിക്കുന്നു. സ്റ്റെയർ ഏരിയ കയറി മുകളിലേക്ക് എത്തുമ്പോൾ വിശാലമായ ഒരു അപ്പർ ലിവിങ് ഏരിയ അതിനോട് ചേർന്ന് തന്നെ മനോഹരമായി ഒരു ഓപ്പൺ സ്‌പേസ് എന്നിവയ്ക്ക് കൂടി ഇടം കണ്ടെത്തിയിട്ടുണ്ട്. മാർബിളിന്റെ എല്ലാവിധ സാധ്യതകളും പരീക്ഷിച്ചു കൊണ്ട് നിർമ്മിച്ചിട്ടുള്ള ഈ ഒരു മനോഹര വീടിന്റെ കൂടുതൽ കാഴ്ചകൾക്കായി വീഡിയോ കാണാവുന്നതാണ്.