ആരുംകൊതിക്കും വീട് ലാഭത്തിന് വാങ്ങാം.!! | 3 Bhk 3 Lakhs Home

0

3 Bhk 3 Lakhs Home : അഞ്ചര സെന്റ് സ്ഥലത്ത് 1050 സ്ക്വയർ ഫീറ്റിൽ ഉള്ള അതിമനോഹരമായ വീട്. എല്ലാ സൗകര്യങ്ങളോടും കൂടിയുള്ള ഈ വീട് എറണാകുളം ജില്ലയിലാണ് ഉള്ളത്. മെയിൻറോഡിൽ നിന്ന് 150 മീറ്റർ മാത്രമാണ് വീട്ടിലേക്കുള്ളത്. കോമ്പൗണ്ട് വാൾ ഗേറ്റ് തുടങ്ങിയ എല്ലാവിധ സൗകര്യങ്ങളോടും കൂടിയാണ് വീട്. വീടിന്റെ മുറ്റം ഇന്റർലോക്ക് ഉപയോഗിച്ച് മനോഹരമാക്കിട്ടുണ്ട്. ഒരു ഷോ വാളും അതിനു താഴെ സൈഡിൽ ചെടികൾ വെയ്ക്കാൻ ഒരു സ്പേസ് കൊടുത്തിട്ടുണ്ട്. വിശാലമായ ഒരു സിറ്റ്ഔട്ടാണ് വീടിനു കൊടുത്തിരിക്കുന്നത്. ഉള്ളിലേക്ക് കയറിയാൽ ആദ്യം കാണുന്നത് ഒരു ലിവിങ് ഏരിയയാണ്. ചെറിയൊരു

ലിവിങ് ഏരിയയാണ് കൊടുത്തിരിക്കുന്നത്. തൊട്ടടുത്താണ് ഡൈനിങ് ഏരിയ. വിശാലമായ ഒരു ഡൈനിങ് ഏരിയയാണ്. അവിടെ തന്നെ ഒരു ടീവി യൂണിറ്റും കൊടുത്തിരിക്കുകയാണ്. ഒരു വാഷ് ബെയ്‌സണും കൊടുത്തിരിക്കുന്നത്. മൂന്ന് മുറികളാണ് വീടിനുള്ളത്. ആദ്യത്തെ മുറിയുടെ അളവ് 8×7 ആണ് കട്ടിലും ഒരു സ്റ്റോറേജ് സ്പേസും കൊടുത്തിട്ടുണ്ട് ബാത്രൂം അറ്റാച്ച്ഡ് ആണ്. രണ്ടാമത്തെ മുറി 12×10 സൈസിലാണ്.

മുറികളിൽ ഏറ്റവും വലിപ്പമുള്ളത് ഇതിനാണ്.ഒരു സ്റ്റോറേജ് സ്പേസും കൊടുത്തിട്ടുണ്ട് ഈ മുറിയും ബാത്രൂം അറ്റാച്ഡ് ആണ്. മൂന്നാമത്തെ മുറിയുടെ അളവ് 8×7 ആണ്. ബാത്രൂം അറ്റാച്ഡ് ആണ്. അടുക്കളയിലേക്ക് പോയാൽ അത്യാവശ്യം വലിപ്പമുള്ള ഒരു അടുക്കളയാണ്. വിശാലമായ സ്റ്റോറേജ് സ്പേസ് ആണ് അടുക്കളക്കുള്ളത്. പിന്നെ ഉള്ളത് വർക്ക്‌ ഏരിയയാണ്. വർക്ക്‌ ഏരിയയിൽ നിന്ന് പുറത്തേക്ക് വന്നാൽ

വിശാലമായ ഒരു സൈഡ് മുറ്റമാണ്. അവിടെ ഒരു അലക്ക് കല്ല് കൊടുത്തിട്ടുണ്ട്. പുറകിൽ നിന്ന് മുകളിലേക്ക് ഒരു സ്റ്റെയർ കൊടുത്തിരിക്കുകയാണ്. ഒരു ചെറിയ അടുക്കളത്തോട്ടത്തിനും ഇവിടെ സ്ഥലമുണ്ട്. വീടിന്റെ ജലശ്രോതസ്സ് പ്രധാനമായും കുഴൽക്കിണറും വാട്ടർ കണക്ഷനുമാണ്. അത്യാവശ്യം ലൈറ്റിങ് ഒക്കെ പൂർത്തിയാക്കിയ വീടാണ്. 3 ലക്ഷം രൂപയാണ് വീടിന്റെ വില.

Leave A Reply

Your email address will not be published.