മനോഹരമായ ലൈറ്റിങ്ങും ഡിസൈനുമൊക്കെ ആയി ഇരുപത് ലക്ഷം രൂപയിൽ പണി തീർത്ത മനോഹരമായ വീട്..!! | 3 BEDROOM SMALL BUDGET HOUSE FOR 20 LAKH
3 BEDROOM SMALL BUDGET HOUSE FOR 20 LAKH: വീട് പണിയുന്നവർ ഇന്ന് ഏറ്റവും കൂടുതൽ പ്രാധാന്യം കൊടുക്കുന്നത് ഇന്റീരിയർ ഡിസൈനിങ്ങിനാണു. ഒരുപാട് പണം ചിലവഴിച്ചാണ് പലരും ഇന്റീരിയർ ഡിസൈനുകൾ ചെയ്യുന്നത് എന്നത് ശ്രദ്ധേയമാണ്. എന്നാൽ മികച്ച ആശയവും ക്രിയേറ്റിവിറ്റിയും ഉണ്ടെങ്കിൽ ചെറിയ ചിലവിൽ തന്നെ ഇത്തരം വീടുകൾ ഭംഗിയായി നിർമ്മിക്കാം. അത്തരത്തിൽ നിർമിച്ച ഒരു വീട് പരിചയപ്പെടാം. 20 ലക്ഷം രൂപയാണ് വീടിന്റെ മൊത്തം നിർമാണ ചിലവ്. 1385 സ്ക്വയർ ഫീറ്റിലാണ് വീട് നിർമ്മിച്ചിരിക്കുന്നത്. അത്യാവശ്യം വലിപ്പമുള്ള ഒരു സിറ്റ് ഔട്ടാണ് വീടിനുള്ളത്. രണ്ട് വശങ്ങളിലും ഓരോ അര മതിലുകളും കൊടുത്തിരിക്കുന്നു. രണ്ട്
പാളികളുള്ള ഒരു ഡോർ ആണ് വീടിനു മുൻവശത്തുള്ളത്. അകത്തേക്ക് കടന്നാൽ ആദ്യം കാണുന്നത് ലിവിങ് റൂം ആണ്. ഒരു വശത്തു കോർണർ സോഫ കൊടുത്തിരിക്കുന്നു. നേരെ മുൻപിൽ ഒരു ടീവി യൂണിറ്റും സെറ്റ് ചെയ്തിട്ടുണ്ട്. ലിവിങ് ഏരിയക്ക് തൊട്ടടുത്തായി ഡൈനിങ് ഏരിയ കൊടുത്തിട്ടുണ്ട്. ലിവിങ് ഏരിയയെയും ഡൈനിങ് ഏരിയയെയും മനോഹരമായ തടികൊണ്ടുള്ള ഒരു പാർട്ടീഷനും ചെറിയൊരു ഷോകേസും കൊടുത്ത് വേർതിരിച്ചിട്ടുണ്ട്. മൂന്ന് മുറികളാണ് വീടിനുള്ളത്. മാസ്റ്റർ ബെഡ്‌റൂമും.

തൊട്ടടുത്തായി ഒരു കിഡ്സ് റൂമും. ഒരു ഗസ്റ്റ് റൂമും ഉണ്ട്. ആവശ്യത്തിന് സ്റ്റോറേജ് ഏരിയയും സെറ്റ് ചെയ്തിട്ടുണ്ട്. ഡൈനിങ് ഏരിയയും മനോഹരമായ ഇന്ററിയർ ഡിസൈൻ ചെയ്ത് ഭംഗിയാക്കിയിട്ടുണ്ട്. തൊട്ടടുത്ത് തന്നെ ഒരു വാഷിംഗ് ഏരിയ കൊടുത്തിരിക്കുന്നു. വിശാലമായ ഒരു അടുക്കളയാണ് വീടിനുള്ളത്. എല്ലാ
സൗകര്യങ്ങളോടും കൂടി പണി കഴിപ്പിച്ചിരിക്കുന്ന അടുക്കള ഒരുപാട് സ്റ്റോറേജ് സൗകര്യങ്ങളോട് കൂടി ഉള്ളതാണ്. തൊട്ടടുത്തു തന്നെ ഒരു വർക്ക് ഏരിയ കൂടി കൊടുത്തിട്ടുണ്ട്. വർക്ക് ഏരിയയിലാണ് വിറക് അടുപ്പ് കൊടുത്തിരിക്കുന്നത്. ഹാളിൽ നിന്ന് മുകളിലേക്ക് സ്റ്റെയർ കൊടുത്തിട്ടുണ്ട്. മനോഹരമായ ലൈറ്റിങ്ങാണ് വീടിനു മൊത്തത്തിൽ കൊടുത്തിരുട്ടുള്ളത്.