1200 സ്ക്വയർഫീറ്റിൽ അത്യാഡംബരങ്ങൾ ഇല്ലാതെ അതിമനോഹരമായി പണിത ഒരു വീട്! | 3 Bedroom 1200 Sqft Budget Home
3 Bedroom 1200 Sqft Budget Home: ചെറുതാണെങ്കിലും സ്വന്തമായി ഒരു വീട് ആഗ്രഹിക്കാത്തവരായി ആരും തന്നെ ഉണ്ടാകില്ല. എന്നാൽ ഒരു വീട് നിർമ്മിക്കുമ്പോൾ അത് ഒരു കട കെണിയിലേക്ക് നയിക്കിമോ എന്നതായിരിക്കും ഏവരുടെയും മനസ്സിലുള്ള ആശങ്ക. വീടെന്ന ആഗ്രഹം അത്രയും ഉള്ളിലുണ്ടെങ്കിൽ തീർച്ചയായും അത് പണിയുക തന്നെ വേണം. ജീവിതത്തിൽ ഒരിക്കൽ മാത്രം പണിയുന്ന വീടിന് എല്ലാവിധ സൗകര്യങ്ങളും ഒരുക്കി കട ക്കെണിയില്ലാതെ അത് പൂർത്തീകരിക്കുക എന്നത് ഒരു ചെറിയ കാര്യമല്ല. മിക്കപ്പോഴും ഒരു ചെറിയ വീട്ടിൽ നിന്നും തുടങ്ങി പിന്നീട് പ്ലാനുകളിൽ വരുന്ന മാറ്റങ്ങൾ കാരണം അതൊരു വലിയ വീടിലേക്കുള്ള പ്ലാനാക്കി മാറ്റുകയും പിന്നീടത് ഒരു ബാധ്യതയായി മാറുകയും ചെയ്യുന്നത് നമ്മുടെ നാട്ടിലെ ഒരു സ്ഥിരം കാഴ്ചയാണ്. എന്നാൽ മനസ്സിലുള്ള ആഗ്രഹത്തെ മുറുകെപ്പിടിച്ചുകൊണ്ട് ആഡംബരങ്ങൾ പാടെ ഒഴിവാക്കി അതിമനോഹരമായി നിർമ്മിച്ചിട്ടുള്ള ഒരു കൊച്ചു വീടിന്റെ കൂടുതൽ കാഴ്ചകളിലേക്ക് കടക്കാം.
അലങ്കാരമെന്നത് ആഡംബര വസ്തുക്കൾ ഉപയോഗിച്ചുകൊണ്ട് മാത്രമല്ല ലളിതമായ രീതിയിൽ ഡിസൈൻ ചെയ്തുകൊണ്ടും പൂർത്തീകരിക്കാമെന്ന് കാണിച്ചു തരികയാണ് ഈ മനോഹര വീടിന്റെ കാഴ്ചകൾ. മണ്ണിട്ട് പാകിയ മുറ്റവും അതിനുമുൻപിലായി നിൽക്കുന്ന ഒരു ചെറിയ മാവും, പഴയകാല വീടുകളെ ഓർമ്മിപ്പിക്കുന്ന കാഴ്ചകളാണ്. അവിടെനിന്നും അല്പം മുന്നോട്ട് പോയാൽ മീഡിയം സൈസിൽ സജ്ജീകരിച്ചിരിക്കുന്ന ഒരു സിറ്റൗട്ടിലേക്കാണ് എത്തിച്ചേരുക. ഫ്ളോറിങ്ങിനായി ടൈലുകളാണ് ഈ വീട്ടിൽ ഉപയോഗപ്പെടുത്തിയിട്ടുള്ളത്. അവിടെനിന്നും പ്രധാന വാതിൽ തുറന്ന് അകത്തേക്ക് പ്രവേശിക്കുമ്പോൾ ഇന്റീരിയറിനോട് യോജിച്ചു നിൽക്കുന്ന രീതിയിൽ ബ്ലാക്കും വുഡൻ ഫിനിഷിങ്ങും നൽകി ഒരു വലിയ സോഫ സെറ്റ് നൽകിയിരിക്കുന്നു. അതിന് അഭിമുഖമായി ഒരു ടിവി യൂണിറ്റും ഒരുക്കിയിട്ടുണ്ട്. ലിവിങ് ഏരിയയിൽ നിന്നും അല്പം മുൻപോട്ടു മാറി ഒരു സ്റ്റെയർ ഏരിയക്കും ഇടം നൽകിയിട്ടുണ്ട്. ഭാവിയിൽ വീടിനു വലുപ്പം കൂട്ടണമെങ്കിൽ അതിനുള്ള എല്ലാവിധ സജ്ജീകരണങ്ങളും നൽകി കൊണ്ടാണ് ഈ ഒരു സ്റ്റെയർ ഏരിയ ഒരുക്കിയിട്ടുള്ളത്. സ്റ്റെയറിന്റെ മറുവശത്തായാണ് ഈ വീടിന്റെ രണ്ടു പ്രധാന ബെഡ്റൂമുകൾ നിർമ്മിച്ചിട്ടുള്ളത്.

ഇതിൽ ആദ്യത്തെ ബെഡ്റൂം മാസ്റ്റർ ബെഡ്റൂം എന്ന രീതിയിൽ ഒരുക്കിയിരിക്കുന്നത് കൊണ്ട് തന്നെ അറ്റാച്ച്ഡ് ബാത്റൂം സൗകര്യം നൽകിയിരിക്കുന്നു. വിശാലമായ ഒരു കട്ടിൽ ഇടുന്നതിനുള്ള സ്ഥലവും, വാർഡ്രോബുകൾക്കുള്ള സൗകര്യവും ഈ ബെഡ്റൂമിൽ നൽകിയിട്ടുണ്ട്. അതിന് മറുവശത്തായാണ് രണ്ടാമത്തെ ബെഡ്റൂം ഒരുക്കിയിരിക്കുന്നത്. അത്യാവശ്യം നല്ല രീതിയിൽ വായു സഞ്ചാരവും വെളിച്ചവും ലഭിക്കുമെന്ന് ഉറപ്പുള്ള രീതിയിലാണ് ഈ ബെഡ്റൂം നിർമിച്ചിട്ടുള്ളത്. അവിടെനിന്നും പുറത്തേക്ക് ഇറങ്ങുമ്പോൾ ഒരു ചെറിയ പാർട്ടീഷൻ നൽകി ഡൈനിങ്ങ് ഏരിയ നൽകിയിരിക്കുന്നു. ഇവിടെ ആറ് പേർക്ക് ഇരിക്കാവുന്ന രീതിയിലാണ് ഡൈനിങ് ടേബിളും ചെയറുകളും നൽകിയിട്ടുള്ളത് . അതിനു മറുവശത്തായി ഈ വീടിന്റെ മൂന്നാമത്തെ ബെഡ്റൂമിനും ഇടം കണ്ടെത്തിയിരിക്കുന്നു. മീഡിയം സൈസിൽ അത്യാവശ്യം വിശാലമായി തന്നെയാണ് മൂന്നാമത്തെ ബെഡ്റൂമും നിർമ്മിച്ചിട്ടുള്ളത്. രണ്ടു ബെഡ്റൂമുകൾക്കും വേണ്ടി ഒരു കോമൺ ടോയ്ലറ്റ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. കോമൺ ടോയ്ലറ്റിന്റെ മുകളിലെ വശം പാർട്ടീഷൻ രീതിയിൽ ക്ലോസ് ചെയ്ത് അവിടെ സാധനങ്ങളും മറ്റും സൂക്ഷിക്കാനുള്ള ഒരു ഇടമാക്കി മാറ്റിയിരിക്കുന്നു.
ഡൈനിങ് ഹാളിന്റെ മറ്റൊരു കോർണർ സൈഡിലായി ഒരു വാഷ് ഏരിയ അതിന്റെ ഓപ്പോസിറ്റ് സൈഡിലായി വിശാലമായ ഒരു കിച്ചൻ എന്നിവ നൽകിയിട്ടുണ്ട്. മോഡേൺ ശൈലിയിലുള്ള ഉപകരണങ്ങളും എല്ലാവിധ സൗകര്യങ്ങളും നൽകി കൊണ്ടാണ് അടുക്കള നിർമ്മിച്ചിട്ടുള്ളത്. ഇവിടെ നൽകിയിട്ടുള്ള ഇന്റീരിയർ വർക്കുകളും മറ്റ് ഭാഗങ്ങളോട് യോജിച്ച് നിൽക്കുന്ന രീതിയിൽ തന്നെയാണ് ചെയ്തെടുത്തിട്ടുള്ളത് . മോഡേൺ ശൈലിയിലുള്ള അടുക്കള കൂടാതെ പുറത്ത് വിറകടുപ്പും മറ്റും സജ്ജീകരിക്കാവുന്ന രീതിയിൽ രണ്ടാമത്തെ അടുക്കളയും നൽകിയിരിക്കുന്നു. വീടിന്റെ വലിപ്പത്തിലും ആഡംബരത്തിലുമല്ല കാര്യമെന്ന് തെളിയിച്ചു തരികയാണ് ഈ ഒരു മനോഹര വീടിന്റെ കാഴ്ചകൾ. 1200 സ്ക്വയർഫീറ്റിൽ അതിമനോഹരമായി പണിതെടുത്തിട്ടുള്ള ഈ മൂന്നു ബെഡ്റൂം വീടിന്റെ കൂടുതൽ കാഴ്ചകൾക്കായി വീഡിയോ കാണാവുന്നതാണ്.3 Bedroom 1200 Sqft Budget Home Video Credits : PADINJATTINI