2200 Sqft Home With 7 Lakhs Interior: മറ്റു മേഖലകളിലെല്ലാം ഉള്ളതുപോലെ തന്നെ വീട് നിർമ്മാണത്തിലും ഏറ്റവും പുതിയ ശൈലികൾ വരുന്ന ഈ കാലഘട്ടത്തിൽ മോഡേൺ ശൈലിയിൽ തന്നെ ഒരു വീട് വേണമെന്നത് ഓരോ സാധാരണക്കാരന്റെയും സ്വപ്നം തന്നെയായിരിക്കും. എന്നാൽ മോഡേൺ ശൈലിയിൽ ഉദ്ദേശിച്ച രീതിയിൽ ഒരു വീട് പണിയുക എന്നത് അസാധ്യമാണെന്ന് കരുതുന്നവർക്ക് തീർച്ചയായും മാതൃകയാക്കാവുന്ന ഒരു മനോഹര വീടിന്റെ കൂടുതൽ കാഴ്ചകളിലേക്ക് കടക്കാം. കൊല്ലം ജില്ലയിലെ കടവൂർ എന്ന സ്ഥലത്ത് സുജിത്ത് സുജിഷ ദമ്പതിമാരുടെ വീടാണ് ഇത്തരത്തിൽ മനോഹരമായി നിർമിച്ചിട്ടുള്ളത്.
2200 സ്ക്വയർ ഫീറ്റ് വിസ്തൃതിയിലാണ് ഈ വീട് നിർമ്മിച്ചിട്ടുള്ളത്. ആർട്ടിഫിഷ്യൽ സ്റ്റോണും ഗ്രാസും പാകി വീടിന്റെ മുൻവശം മനോഹരമാക്കിയിരിക്കുന്നു. സൈഡ് ഭാഗത്തായി ബ്രൗൺ നിറത്തിലുള്ള ബേബി മെറ്റലാണ് ഇട്ടിരിക്കുന്നത്. മുറ്റംകടന്ന് എത്തിച്ചേരുന്നത് ഓപ്പൺ സ്റ്റൈലിൽ നിർമ്മിച്ചിട്ടുള്ള ഒരു വിശാലമായ സിറ്റൗട്ടിലേക്കാണ്. ഇവിടെ അതിഥികളെ സ്വീകരിക്കാനായി ചെയറുകളും മറ്റും സജ്ജീകരിച്ചിരിക്കുന്നു. പ്രധാന വാതിൽ തുറന്ന് അകത്തേക്ക് പ്രവേശിക്കുമ്പോൾ മോഡേൺ ശൈലിയിൽ അലങ്കരിച്ചിട്ടുള്ള ഒരു ലിവിങ് ഏരിയയിലേക്കാണ് എത്തിച്ചേരുക. ഇവിടെ ഒരു വലിയ ടിവി യൂണിറ്റിനുള്ള ഇടവും സൈഡ് ഭാഗത്തായി ഷോക്കേസും നൽകിയിരിക്കുന്നു.

അവിടെ നിന്നും താഴോട്ട് ഇറങ്ങുമ്പോൾ ഒരു ചെറിയ ഡോർ നൽകി പ്രത്യേക ഓപ്പൺ സ്പെയ്സിന് ഇടം കണ്ടെത്തിയിട്ടുണ്ട്. ലിവിങ് ഏരിയയിൽ നിന്നും ചെറിയ പാർട്ടീഷൻ നൽകി മോഡേൺ ശൈലിയിലുള്ള ഒരു ഡൈനിങ് ഏരിയ ഒരുക്കിയിട്ടുണ്ട്. ലിവിങ്ങിന്റെ സൈഡ് ഭാഗത്തായി സ്റ്റെയർ ഏരിയ ഒരുക്കിയിരിക്കുന്നു. മൂന്നു ബെഡ്റൂമുകളുള്ള ഈ വീടിന്റെ രണ്ടു ബെഡ്റൂമുകൾ താഴത്തെ നിലയിലും ഒരു ബെഡ്റൂം മുകളിലുമായാണ് ഒരുക്കിയിട്ടുള്ളത്. സ്റ്റെയറിന്റെ ഹാൻഡ് റെയിൽ ടീക് ഫിനിഷിംഗിലാണ് നൽകിയിട്ടുള്ളത്. വായു സഞ്ചാരവും വെളിച്ചവും നല്ല രീതിയിൽ ലഭിക്കുന്ന രീതിയിലാണ് വീടിന്റെ എല്ലാ ബെഡ്റൂമുകളും നിർമ്മിച്ചിട്ടുള്ളത്. കൂടാതെ അറ്റാച്ച്ഡ് ബാത്ത് റൂം സൗകര്യവും നൽകിയിരിക്കുന്നു.
ഡൈനിങ് ഏരിയയുടെ സൈഡിലായി ഒരു വാഷ് ഏരിയ നൽകിയിരിക്കുന്നു. അത്യാധുനിക രീതിയിലുള്ള എല്ലാവിധ സൗകര്യങ്ങളും നൽകി കൊണ്ടാണ് വീടിന്റെ അടുക്കള നിർമ്മിച്ചിട്ടുള്ളത്. ഇവിടെ ലൈറ്റ് നിറത്തിലുള്ള വാർഡ്രോബുകളും അക്രിലിക് ഷട്ടറുകളും നൽകിയിരിക്കുന്നു. സ്റ്റെയർ ഏരിയ കയറി മുകളിലേക്ക് എത്തുമ്പോൾ വിശാലമായ ഒരു അപ്പർ ലിവിങ്ങും അതിന്റെ മറുഭാഗത്തായി ഒരു വലിയ ബെഡ്റൂമും ഒരുക്കിയിരിക്കുന്നു. 2200 സ്ക്വയർ ഫീറ്റിൽ നിർമ്മിച്ചിട്ടുള്ള ഈ ഒരു മനോഹര വീടിന്റെ ആകെ നിർമ്മാണ ചിലവ് 7 ലക്ഷം രൂപയാണ്. വീടിന്റെ കൂടുതൽ കാഴ്ചകൾക്കായി വീഡിയോ കാണാവുന്നതാണ്..! Video Credits : Nishas Dream World