2 Lakhs Budeget Home: എന്തൊക്കെ പുതിയ ട്രെൻഡ് വന്നാലും നാട്ടിൻപുറത്തിന്റെ നന്മയും സൗന്ദര്യവും ഉള്ള വീടുകളോട് എല്ലാ മലയാളികൾക്കും ഒരു പ്രത്യേക ഇഷ്ടമുണ്ട്. ഒരുപാട് കോടികൾ കൊണ്ട് പണിതുയർത്തിയാൽ കിട്ടാത്ത ഒരു പ്രത്യേക ഐശ്വര്യം അത്തരം വീടുകളിൽ കാണാൻ കഴിയും. വീട് പണിയുക എന്നത് എല്ലാവർക്കും ഒരു സ്വപ്നമാണ്. എന്നാൽ നിർമ്മാണ ചിലവ് ആലോചിച്ചിട്ടാണ് പലരും ഇതിന് തയ്യാറാവാത്തത്. എന്നിട്ടോവീട്
പണിയുന്നതിനും ഇരട്ടി പണം വാടക കൊടുത്ത് കളയുകയും ചെയ്യും. പുതുതായി വീട് പണിയുന്ന എല്ലാവരെയും സ്വപ്നം പുതിയ രീതിയിലുള്ള ഒരു മോഡേൺ വീട് പണിയുക എന്നതായിരിക്കും. എന്നാൽ ആഡംബരം അല്ല സ്വന്തമായി അടച്ചുറപ്പുള്ള ഒരു വീട് മാത്രമാണ് ആവശ്യമെങ്കിൽ ചെറിയ ബജറ്റിലും നമുക്ക് വീട് പണിയാം. അത്തരമൊരു വീട് കാണാം ആലപ്പുഴ ജില്ലയിലുള്ള ഗ്രാമപ്രദേശത്താണ് ഈ വീട്

സ്ഥിതി ചെയ്യുന്നത്. വെറും രണ്ടരലക്ഷം രൂപയാണ് ഈ വീടിന്റെ നിർമ്മാണ ചിലവ്. സിമന്റ് ഇരുമ്പ് ഡ്രസ്സ് ചെയ്തു ഓട് മേഞ്ഞ നിലയിലാണ് ഇതിന്റെ മേൽക്കൂര. വീതി കുറഞ്ഞു നീളത്തിലുള്ള ഒരു കൊച്ചു തിണ്ണയാണ് വീടിനുള്ളത. വി ബോർഡ് ഉപയോഗിച്ചാണ് വീടിന്റെ ഭിത്തികൾ പണിതിരിക്കുന്നത്. അകത്തേക്ക് കടന്നാൽ വിശാലമായ ഒരു ഹാൾ ആണുള്ളത്. ടീവി യൂണിറ്റും അവിടെ തന്നെയാണ്. ഡൈനിങ് ഏരിയയും ലിവിങ് ഏരിയയും ഹാളിൽ സെറ്റ് ചെയ്തിട്ടുണ്ട്. ഒരു ദിവാൻ കോട്ടും കസേരകളുമാണ്
ഹാളിൽ ഇട്ടിരിക്കുന്നത്. മൂന്ന് പേര് മാത്രമാണ് ഇപ്പോൾ ഈ വീട്ടിൽ താമസിക്കുന്നത് അത് കൊണ്ട് തന്നെ ഒരു ബെഡ്‌റൂം മാത്രമാണ് വീടിനുള്ളത്. മനോഹരമായി അലങ്കരിച്ച വിശാലമായ ഒരു ബെഡ്‌റൂം ആണ് ഇത്. ഒരു അറ്റാച്ഡ് ബാത്രൂം കൂടി കൊടുത്തിട്ടുണ്ട്. തൊട്ടടുത്താണ് അടുക്കള. അത്യാവശ്യം വലിപ്പമുള്ള അടുക്കളയാണ് വാഷ് ബെയ്‌സണും ഫ്രിഡ്ജ് വെയ്ക്കാനുള്ള സൗകര്യവും എല്ലാം അടുക്കളക്കുണ്ട്. ചിലവ് ചുരുക്കി വീട് പണിയുന്നതിന് ഇതിലും വലിയൊരു ഉദാഹരണം കാണാൻ കഴിയില്ല എന്നതാണ് സത്യം.