19 Lakhs Modern Home Design: മൂന്ന് കിടപ്പ് മുറികൾ അടക്കം 1060 സ്ക്വയർ ഫീറ്റിൽ പണിത വളരെ അതിഗംഭീരമായ വീടിന്റെ വിശേഷങ്ങൾ ഒന്ന് കണ്ട് നോക്കാം. ചെറിയ വീട് ആണെങ്കിലും ഒരുപാട് സൗകര്യങ്ങളാണ് ഈ കൊച്ചു വീട്ടിലുള്ളത്. കൊല്ലം ജില്ലയിൽ കുറ്റിച്ചിറ എന്ന സ്ഥലത്താണ് അതിമനോഹരമായ ഈ വീട് സ്ഥിതി ചെയ്യുന്നത്. വെറും ആറര സെന്റ് ഭൂമി വരുന്ന ഇടത്തിലാണ് ഇത്രെയും സൗകര്യങ്ങൾ അടങ്ങിയ ഈയൊരു വീട് നിർമ്മിച്ചിരിക്കുന്നത്. ഈ വീടിന്റെ കൂടുതൽ വിശേഷങ്ങൾ ഒന്ന് പരിചയപ്പെട്ട് നോക്കാം.
ഏകദേശം 1060 സ്ക്വയർ ഫീറ്റിലാണ് ഈ മോഡേൺ കാലത്തെ സ്റ്റൈലിഷ് തലത്തിലുള്ള സൗകര്യങ്ങൾ അടങ്ങിയ ഭംഗിയേറിയ വീട് നിർമ്മിച്ചിരിക്കുന്നത്. ചെറിയ ഭൂമിയാണേലും വിശാലമായ മുറ്റമാണ് നൽകിരിക്കുന്നത്. അതിന്റെ കൂടെ ഒരു സിറ്റ്ഔട്ടും നമ്മൾക്ക് കാണാൻ സാധിക്കും. ഒരു വീടിന്റെ പ്രധാന വാതിൽ എന്നത് വർഷങ്ങളോളം കരുത്തോടെ നിലനിൽക്കേണ്ട ഒന്നാണ്. അതിനാൽ തന്നെ ഈ വീട്ടിലെ പ്രധാന വാതിൽ തേക്കിൻ തടിയിലാണ് നിർമ്മിച്ചിരിക്കുന്നത്. വാതിൽ തേക്ക് വരുമ്പോൾ ജാലകങ്ങൾ എല്ലാം വരുന്നത് മഹാഗണി തടിയിലാണ്. അതുമാത്രമല്ല ഉള്ളിലേക്ക് പ്രവേശിക്കുമ്പോൾ വിശാലമായ ലിവിങ് ഏരിയ കാണാൻ സാധിക്കും. ഇതൊക്കെയാണ് ഈ വീടിന്റെ പ്രധാന ആകർഷണങ്ങൾ.

ഒരു വീടിന്റ് വീടിന്റെ പ്രധാന ഭാഗം എന്നത് എപ്പോഴും ലിവിങ് ഏരിയയാണ്. ഈ ലിവിങ് ഏരിയയിൽ നിന്നുമാണ് വീടിന്റെ മറ്റ് പ്രധാന ഇടങ്ങളിലേക്ക് പോകുന്നത്. അതായത് സ്റ്റയർകേസ്, ഡൈനിങ് ഏരിയ തുടങ്ങിയവ മനോഹരമായി ഒരുകിട്ടുണ്ടെന്ന് വേണം പറയാൻ. കാണുമ്പോൾ ആരും ആകർഷിച്ചു പോകുന്ന സ്റ്റയർകേസിന്റെ ഹാൻഡ് റെയിൽ സ്റ്റീൽ, ടഫന്റ് ഗ്ലാസ്സ് എന്നിങ്ങനെ കോമ്പോയായിട്ടാണ് ഉപയോഗിച്ചിരിക്കുന്നത്. അതിമനോഹരമായ രീതിയിലാണ് ഇതിന്റെ പണി കഴിപ്പിച്ചെടുത്തത്.
ഈ വീട്ടിൽ ആകെയുള്ളത് മൂന്ന് കിടപ്പു മുറികളാണ്. ഒരു സാധാരണകാർക്ക് സുഖകരമായി താമസിക്കാൻ കഴിയുന്ന എന്ന ലക്ഷ്യം വെച്ചാണ് ഈ വീട്ടിൽ മൂന്ന് കിടപ്പ് മുറികൾ ഒരുക്കിരിക്കുന്നത്. മൂന്ന് കിടപ്പ് മുറികളിൽ അതിലൊരെണത്തിനു അറ്റാച്ഡ് ബാത്റൂമും നൽകിരിക്കുന്നത് നമ്മൾക്ക് കാണാൻ സാധിക്കും. വളരെ മനോഹരമായിട്ടാണ് ബാത്രൂം ഡിസൈൻ ചെയ്തിരിക്കുന്നത്. അതുമാത്രമല്ല ഏറെ പ്രധാന്യം നിറഞ്ഞ ഒന്നാണലോ വാഷ് ഏരിയ. എന്നാൽ ഇവിടെ മനോഹരമായി പാകത്തിലാണ് സെറ്റ് ചെയ്ത് നൽകിട്ടുള്ളത്. കാണുമ്പോൾ തന്നെ അഴക് നിറഞ്ഞതായി നമ്മൾക്ക് അനുഭവപ്പെടുന്നത് അറിയാൻ സാധിക്കും.
ഒരു വീട്ടിൽ ഏറ്റവും കൂടുതൽ സമയം ചിലവഴിക്കുന്ന ഇടമാണല്ലോ അടുക്കള. എന്നാൽ ഈ വീടിന്റെ അടുക്കളയ്ക്ക് കുറച്ച് പ്രേത്യേകതകൾ ഉണ്ടെന്ന് പറയാം. ആദ്യം തന്നെ എടുത്തു പറയേണ്ട ഒന്നാണ് വിശാലമായ വിസ്ത്രിതിയിലാണ് അടുക്കള ഒരുക്കിരിക്കുന്നത്. ഓരോ ഭാഗവും വളരെ മനോഹരമായിട്ടാണ് വീടിന്റെ കൺസ്ട്രക്ഷൻ ആളുകൾ പൂർത്തികരിച്ചിട്ടുള്ളത്. അടുക്കളയുടെ ഫ്ലോറിലേക്ക് വരുമ്പോൾ മാറ്റ് ഫിനിഷ് ടൈലും, കൗണ്ടർ ടോപ്പിൽ ബ്ലാക്ക് ഗ്രാനൈറ്റുമാണ് ഉപയോഗിച്ചിരിക്കുന്നത്. കൂടാതെ ഇതിന്റെ കൂടെ തന്നെ സാധനങ്ങളും വസ്തുക്കളും സൂക്ഷിക്കാൻ വേണ്ടി കാബോർഡ് നൽകിരിക്കുന്നതും ഇവിടെ കാണാൻ സാധിക്കും.
ഈ വീടിന്റെ മറ്റൊരു പ്രേത്യേകത എന്തെന്നാൽ രണ്ടാം അടുക്കള പണിയാൻ ഉള്ള സ്ഥലം ഈ വീട്ടിലുണ്ടെന്നതാണ്. പല വീട്ടിലെ അമ്മമാക്ക് ചില സാഹചര്യങ്ങൾ അടുക്കളയിൽ സ്ഥലം തികയാതെ വരാറുണ്ട്. അത്തരം പ്രശ്നം ഒഴിവാക്കും ഭാവിയിൽ വീട്ടുടമസ്ഥർക്ക് താത്പര്യം ഉണ്ടെങ്കിൽ ഒരു രണ്ടാം അടുക്കള പണിയാൻ വേണ്ടിയാണ് അത്തരംമൊരു ഇടം ബാലൻസായി വെച്ചത്. ഈ വീട് മുഴുവൻ പണിയാൻ ആകെ ചിലവായ തുകയാണ് 19 ലക്ഷം. രൂപ. ബഡ്ജറ്റ് ഫ്രണ്ട്ലി നോക്കുന്നവർക്ക് ഇത്തരം വീടുകൾ മാതൃകയാക്കാൻ ശ്രെമിക്കുക.
Location Of House -kollam
Area-1020 സ്ക്ഫ്റ്റ്
1)Living area
2)Dining area
3)Bedroom+attached bathroom
4)2 Bedrooms+common toilet
5)Kitchen +2nd kitchen
6)Staircase +open terrace