സൂപ്പർ ആംബിയൻസ് ആണ് ! കണ്ണിന് കുളിർമ നൽകുന്ന അതിമനോഹരമായ ഒരു വീട്! | 1500 SQFT 3BHK Kerala Modern Home
1500 SQFT 3BHK Kerala Modern Home: ഒരു വീട് വയ്ക്കുമ്പോൾ കണ്ണും മനസ്സും നിറഞ്ഞു നിൽക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. കണ്ണ് കൊണ്ട് നിറഞ്ഞു നിൽക്കുക എന്നതുകൊണ്ട് ഉദ്ദേശിച്ചത് കാഴ്ചയിൽ അതിമനോഹരമായ ഒരു വീട് പണിയുക എന്നത് തന്നെയാണ്. എന്നാൽ മനോഹാരിതയ്ക്ക് മാത്രം പ്രാധാന്യം കൊടുത്തു കൊണ്ട് ഒരു വീട് നിർമ്മിക്കുമ്പോൾ അതിൽ ആവശ്യങ്ങൾക്ക് പ്രാധാന്യമില്ലാതെ പോകുന്നത് പലപ്പോഴും നമ്മുടെ നാട്ടിലെ മിക്ക വീടുകളും നിർമ്മിക്കുമ്പോൾ കാണുന്ന ഒരു സ്ഥിരം കാഴ്ചയാണ്. കൃത്യമായ ഒരു പ്ലാനും അതിനനുസരിച്ചുള്ള ഒരു പ്ലോട്ടും കയ്യിലുണ്ടെങ്കിൽ അതിമനോഹരമായി തന്നെ എല്ലാവിധ സൗകര്യങ്ങളും ഉൾക്കൊള്ളിച്ചുകൊണ്ട് അത്യാവശ്യം ആർഭാടത്തോടു കൂടി ഒരു വീട് നിർമിക്കാമെന്ന് കാണിച്ചു തരികയാണ് ഈയൊരു മനോഹര വീടിന്റെ കാഴ്ചകൾ. വീടിന്റെ അകവും പുറവും അതിമനോഹരമായി പണിതീർത്തിയിട്ടുള്ള ഈയൊരു വീട് ഇക്കോ ഫ്രണ്ട്ലിയും, അതിലുപരി മെയിന്റൈൻ ചെയ്യാൻ വളരെയധികം എളുപ്പമുള്ളതും ആണെന്ന കാര്യം എടുത്തു പറയേണ്ടതു തന്നെയാണ്. വീടിന്റെ വിശദമായ കാഴ്ചകളിലേക്ക് കടക്കാം.
ജി ഐ പൈപ്പുകൾ ഉപയോഗപ്പെടുത്തി മനോഹരമായി പണിതിട്ടുള്ള ഗെയ്റ്റ് തുറന്ന് അകത്തേക്ക് പ്രവേശിക്കുമ്പോൾ വിശാലമായ ഒരു മുറ്റമാണ് കാണാൻ സാധിക്കുക. മുറ്റത്തിന്റെ ഭംഗി എടുത്തു കാണിക്കുന്നതിനായി ആർട്ടിഫിഷ്യൽ സ്റ്റോണും, ഗ്രാസും പാകി എല്ലാ ഇടങ്ങളും സജ്ജീകരിച്ചിരിക്കുന്നു. വീടിനോട് ചേർന്നുള്ള പച്ചപ്പിനെ എടുത്തു കാണിക്കുന്നതിനായി കോർണർ സൈഡിൽ ചെറിയ ഒരു ലോൺ ഏരിയ സെറ്റ് ചെയ്ത് നൽകിയിട്ടുണ്ട്. ഇവിടെ അത്യാവശ്യം പൂച്ചെടികളും മറ്റും നൽകി മനോഹരമാക്കിയിരിക്കുന്നു. സാധാരണ വീടുകളിൽ നിന്നും ഒരുപാട് വ്യത്യസ്തതയോട് കൂടിയാണ് ഈ ഒരു വീടിന്റെ ആർക്കിടെക്ചർ നൽകിയിട്ടുള്ളത്. നല്ല രീതിയിൽ ഒതുക്കവും സൗകര്യങ്ങളും ഒരേ രീതിയിൽ നൽകി കൊണ്ടാണ് ഈ വീടിന്റെ നിർമ്മാണം എന്നത് പുറത്തുനിന്ന് കാണുമ്പോഴേ മനസ്സിലാക്കാനായി സാധിക്കും. മുറ്റം കടന്ന് എത്തിച്ചേരുന്നത് ഒരു സിറ്റൗട്ടിലേക്കാണ്. അത്യാവശ്യം വിശാലവും അതിമനോഹരവും തന്നെയാണ് ഈ ഒരു സിറ്റൗട്ട്.

അവിടെനിന്നും പ്രധാന വാതിൽ തുറന്ന് അകത്തേക്ക് പ്രവേശിക്കുമ്പോൾ ഒരു കോർട്ടിയാഡിലേക്കാണ് എത്തിച്ചേരുക. സാധാരണ വീടുകളിൽ ലിവിങ് ഏരിയയിലേക്ക് എത്തിച്ചേരുമ്പോൾ ഉണ്ടാകുന്ന ഒരു ക്ലോസ്ഡ് പ്രതീതി ഒഴിവാക്കാൻ ഈയൊരു കോർട്ടിയാഡ് വളരെയധികം സഹായിക്കുന്നുണ്ട്. ഈയൊരു കോർട്ടിയാഡിന്റെ മുകൾവശത്ത് ശരിയായ പ്ലാനിങ്ങോടു കൂടിയുള്ള ഓപ്പൺ രീതി പരീക്ഷിച്ചത് കൊണ്ട് തന്നെ ഇവിടെ പൊടി പിടിക്കാനുള്ള സാധ്യത വളരെ കുറവാണ്. അവിടെനിന്നും അല്പം മുൻപോട്ടു പോകുമ്പോഴാണ് ലിവിങ് ഏരിയ ഒരുക്കിയിട്ടുള്ളത്. ഇവിടെ ഒരു സോഫാ സെറ്റ് അതിന് അഭിമുഖമായി ടിവി യൂണിറ്റ് എന്നിവ നൽകിയിരിക്കുന്നു. അവിടെനിന്നും അല്പം മാറി ഒരു സ്റ്റെയർ ഏരിയ നൽകിയിട്ടുണ്ട്. വീടിനകത്തേക്ക് നല്ല രീതിയിൽ വായുവും വെളിച്ചവും ലഭിക്കുന്നതിനായി സ്റ്റെയർ ഏരിയയിൽ ജാളി ബ്രിക്കുകളാണ് ഉപയോഗിച്ചിട്ടുള്ളത്. താഴത്തെ നിലയിലെ എടുത്തു പറയേണ്ട മറ്റൊരു ഇടങ്ങളിൽ ഒന്നാണ് ഡൈനിങ് ഏരിയയും അതിനോട് ചേർന്ന് സെറ്റ് ചെയ്തിട്ടുള്ള ഓപ്പൺ സ്റ്റൈൽ കിച്ചനും. ഇവിടെനിന്നും പുറത്തേക്ക് ഇറങ്ങുന്ന ഭാഗത്തായി കാർ പോർച്ചിന്റെ ഏരിയ നൽകിയിരിക്കുന്നു. അടുക്കളയിലേക്ക് തിരിച്ചു വരികയാണെങ്കിൽ മോഡേൺ രീതിയിൽ എല്ലാവിധ സൗകര്യങ്ങളും നൽകിക്കൊണ്ട് തന്നെയാണ് ഈ വീടിന്റെ കിച്ചൻ നിർമ്മിച്ചിട്ടുള്ളത്.
അവിടെനിന്നും അല്പം മുൻപോട്ട് പ്രവേശിക്കുമ്പോൾ മാസ്റ്റർ ബെഡ്റൂമിലേക്കാണ് എത്തിച്ചേരുക. കൃത്യമായ പ്ലാനിങ്ങോടു കൂടി വളരെയധികം ഒതുക്കി ഡ്രസ്സിംഗ് യൂണിറ്റ്, അതിനോട് ചേർന്ന് അറ്റാച്ചഡ് ബാത്റൂം സൗകര്യം, തുണികൾ അടുക്കിവെക്കുന്നതിന് ആവശ്യമായ വാർഡ്രോബുകൾ എന്നിവയെല്ലാം ഇവിടെ മനോഹരമായി ഒരുക്കിയിരിക്കുന്നു. സ്റ്റെയർ ഏരിയ കയറി മുകളിലേക്ക് എത്തിച്ചേരുമ്പോൾ ഈ വീടിന്റെ മറ്റൊരു വിശാലമായ ബെഡ്റൂമിലേക്കാണ് എത്തിച്ചേരുന്നത്. ഇവിടെയും അറ്റാച്ച്ഡ് ബാത്റൂം സൗകര്യങ്ങളും വാർഡ്രോബുകളുമെല്ലാം കൃത്യമായി തന്നെ സജ്ജീകരിച്ചിട്ടുണ്ട്. അവിടെനിന്നും ഒരു ഓപ്പൺ ബാൽക്കണി സൗകര്യവും ഒരുക്കിയിരിക്കുന്നു. ഇത്തരത്തിൽ എല്ലാവിധ സൗകര്യങ്ങളും നൽകിക്കൊണ്ട് അതിമനോഹരമായി പണിതുയർത്തിയിട്ടുള്ള ഈ വീടിന്റെ കൂടുതൽ കാഴ്ചകൾക്കായി വീഡിയോ കാണാവുന്നതാണ്. 1500 SQFT 3BHK Kerala Modern Home BUILDITO