15 Lakhs New Home: ഒരു മനുഷ്യന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം എന്ന് പറയുന്നത് വീടാണ്. അവിടെയാണ് നാം നമ്മുടെ ജീവിതത്തിന്റെ ഏറ്റവും നല്ല നിമിഷങ്ങൾ ചിലവിടുന്നത്. മനോഹരമായ വീടും പരിസരവുമെല്ലാം നമ്മുടെ മാനസിക സന്തോഷങ്ങളെയും ഏറെ സ്വാധീനിക്കും എന്നതാണ് സത്യം. കാലത്തിനനുസരിച്ചു വീടിനെക്കുറിച്ചുള്ള സങ്കൽപ്പങ്ങളും മാറും. അത് മനുഷ്യർക്ക് മാത്രമല്ല എല്ലാ ജീവികൾക്കും അങ്ങനെ തന്നെയാണ്. പണ്ടൊക്കെ നാം എപ്പോഴും കാണുന്ന കാഴ്ചയാണ് കൂടു കൂട്ടാൻ മരത്തിന്റെ ചെറിയ കമ്പുകളും ഒടിഞ്ഞു വീണ ചിലകളും ഒക്കെ തേടി പിടിച്ചു കൊണ്ട് പോകുന്ന കാക്കകളെ എന്നാൽ ഇപ്പോഴത്തെ
കാക്കകൾ മരക്കമ്പുകൾക്ക് പകരം കൊത്തിപ്പറക്കുന്നത് ചെറിയ ഇരുമ്പ് ദണ്ടുകളും മറ്റുമാണ് പക്ഷികൾ വരെ തങ്ങളുടെ ജീവിതസാഹചര്യങ്ങളിൽ അപ്ഡേഷൻ കൊണ്ട് വന്നു തുടങ്ങി. വീടുകളുടെ കാര്യം എടുത്താൽ നമ്മളും അങ്ങനെയാണ് ഓരോ വർഷം കഴിയും തോറും പുതിയ പുതിയ ആശയങ്ങളും ഡിസൈനുകളും ഒക്കെയാണ് വീടുകളിൽ ആളുകൾ പരീക്ഷിക്കുന്നത്. ഒരുപാട് വിശാലമായ ഒരു സ്ഥലത്ത് കൊട്ടാരം പോലൊരു വീട് പണിയുക എന്നതൊക്കെ ഒരുപാട് പഴയ ഫാഷൻ ആയിക്കഴിഞ്ഞു ഇപ്പോഴത്തെ

ട്രെൻഡ് ചെറിയ വീടുകളാണ്. ചെറുതും മനോഹരവും ആയ വീടുകൾക്കാണ് പുതിയ തലമുറ പ്രാധാന്യം നൽകുന്നത്. അത്തരമൊരു വീട് പരിചയപ്പെടാം വെറും 995 സ്ക്വയർ ഫീറ്റിലാണ് ഈ വീട് നിർമിച്ചിരിക്കുന്നത്. ബ്ലാക്ക് ആൻഡ് വൈറ്റ് ആണ് കളർ കോമ്പിനേഷൻ. ഒരുപാട് നിറങ്ങൾ കൊടുക്കാതെ തന്നെ ഈ ബ്ലാക്ക് ആൻഡ് വൈറ്റ് കോമ്പിനേഷൻ വീടിനു ഒരു എലെഗന്റ് ലുക്ക് കൊടുക്കുന്നു എന്നതാണ്
യാഥാർഥ്യം. വിശാലമായ ഒരു സിറ്റ്ഔട്ട് ആണ് വീടിനുള്ളത്. ബ്ലോക്ക് ഡിസൈൻ ആണ് ചുവരുകൾക്ക്. മനോഹരമായ ഒരു ഷോ വാൾ . വീടിന്റെ മറ്റൊരു പ്രത്യേകത മുറ്റത്തും വശങ്ങളിലുമുള്ള പച്ച നിറത്തിലുള്ള പുല്ലാണ്. മനോഹരമായി പിടിപ്പിച്ചു വെട്ടി വൃത്തിയാക്കി നിരത്തിയ ഈ പുല്ല് വീടിനെ കൂടുതൽ ആകർഷകമാക്കുന്നു. 15 ലക്ഷമാണ് ഈ വീടിനു വരുന്ന വില.