ചുരുങ്ങിയ ചിലവിൽ 1400 സ്‌ക്വയർ ഫീറ്റിൽ പണിത കിടിലൻ വീട്.!! | 1400 Squft Budget Home

0

1400 Squft Budget Home: 1400 സ്‌ക്വയർ ഫീറ്റിൽ രണ്ട് ബെഡ്‌റൂം സ്പേസ് വരുന്ന മറ്റൊരു മനോഹരമായ വീടിന്റെ വിശേഷങ്ങൾ അറിയാം. സിംഗിൾ ഫ്ലോറിലാണ് പണിതിരിക്കുന്നത്. എന്നാൽ ഭാവിയിൽ ഫസ്റ്റ് ഫ്ലോർ പണിയുവാൻ ആഗ്രെഹിക്കുനതിനാൽ ആയൊരു സ്പേസ് വീടിനു നല്കിട്ടുണ്ട്. ഏകദേശം ഇരുപത് ലക്ഷം രൂപയ്ക്കാണ് വീടിന്റെ മുഴുവൻ പണിക്കായി ചിലവാക്കിട്ടുള്ളത്. ഇത്രേയും ചെറിയ തുകയ്ക്ക് വീട് നൽകുമ്പോൾ നമ്മളിൽ പലരും വിചാരിക്കുന്ന കാര്യമാണ് ഗുണമേന്മയില്ലാത്ത വസ്തുക്കളാണ് ഉപയോഗിച്ചിട്ടുള്ളതെന്ന്. എന്നാൽ സത്യം അറിയാൻ കൂടുതൽ വിശേഷങ്ങളിലേക്ക് കടക്കാം.

ചെറിയയൊരു സിറ്റ് ഔട്ടാണ് വീടിന്റെ മുൻഭാഗത്ത് തന്നെ കാണാൻ കഴിയുന്നത്. ഇരിപ്പിടത്തിനായി കസേരകളും നല്കിട്ടുണ്ട്. സിറ്റ്ഔട്ടിൽ നിന്നും നേരത്തെ എത്തി ചേരുന്നത് മനോഹരമായി ഒരുക്കിട്ടുള്ള ലിവിങ് ഏരിയയിലേക്കാണ്. ആരെയും കൊതിപ്പിക്കുന്ന ഡിസൈൻ വർക്കുകൾ നമ്മൾക്ക് ഇവിടെ കാണാം. ഇരിപ്പിടത്തിനായി ഫർണിച്ചറുകൾ, ടീവി തുടങ്ങിയയെല്ലാം ഈ ലിവിങ് ഏരിയയിൽ ഒരുക്കിട്ടുണ്ട്. ലിവിങ് ഏരിയയുടെ തൊട്ട് അടുത്ത് തന്നെയാണ് ഡൈനിങ് ഹാളും വരുന്നത്.

ഭാംഗിയേറിയ ഡിസൈനിലാണ് ഡൈനിങ് മേശയും ഇരിപ്പിടങ്ങളും നിർമ്മിച്ചിട്ടുള്ളത്. ഏകദേശം ആറ് പേർക്ക് ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള സൗകര്യം ഈ ഡൈനിങ് മേശയുടെ ചുറ്റിനുമുണ്ട്. ഡൈനിങ് സ്പേസിൽ നിന്നും നേരെ നോക്കുമ്പോൾ കാണാൻ കഴിയുന്നത് അടുക്കളയാണ്. മോഡേൺ അടുക്കള എന്ന കോൺസെപ്റ്റ് ഉപയോഗിച്ചാണ് ഈയൊരു ഡിസൈനിൽ പണിതിട്ടുള്ളത്. ഒരു അടുക്കളയിൽ വേണ്ട എല്ലാ സൗകര്യങ്ങളും നമ്മൾക്ക് ഈ അടുക്കളയിൽ കാണാൻ കഴിയുമെന്നതാണ് മറ്റൊരു പ്രേത്യേകത.

വീടിന്റെ മറ്റ്‌ വിശേഷങ്ങളും കൂടുതൽ മനോഹരമായ കാഴ്ച്ചകളും ചുവടെ നല്കിരിക്കുന്ന വീഡിയോ മുഴുവൻ കാണാൻ ശ്രെമിക്കുക. ചുരുങ്ങിയ ചിലവിൽ നിങ്ങളും ഒരു വീട് വെക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഇത്തരം വീടുകളുടെ ഡിസൈൻ മാതൃകയാക്കാൻ ഒരിക്കലും മറന്ന് പോകരുത്.

Leave A Reply

Your email address will not be published.