സ്പേസ് മാനേജ്മെന്റും കൃത്യമായ പ്ലാനിങ്ങും മതി മനോഹരമായ ഒരു വീട് കുറഞ്ഞ ബജറ്റിൽ നമുക്കും സ്വന്തമാക്കാം.!! | 14 Lakhs Home
14 Lakhs Home: പുതിയതായി വീട് പണിയാൻ ഒരുങ്ങുന്ന ആളുകൾ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുന്നത് വീട് വെക്കാനുള്ള സ്ഥലത്തിന്റെ പേരിലാണ്. സ്ഥലം മേടിക്കാൻ തന്നെ നല്ലൊരു തുക ആകുന്നു വീടിന്റെ നിർമാണചെലവ് വേറെയും. അങ്ങനെ വീട് പണി കഴിയുമ്പോഴേക്കും ചെന്ന് പെടുന്നതോ വലിയൊരു കടക്കെണിയിലും. എന്നാൽ ഇതിനെല്ലാം ഇന്ന് പരിഹാരമുണ്ട് ഒരുപാട് സ്ഥലം ഇല്ലെങ്കിലും മികച്ച പ്ലാനിങ് ഉണ്ടെങ്കിൽ ചെറിയ സ്പെയ്സിലും നമുക്ക് നമ്മുടെ വീട് വൃത്തിയായി പണിയാൻ കഴിയും അതിനൊരു ഉദാഹരണമാണ് മലപ്പുറം താനൂരിൽ ഉള്ള ഈ വീട്. മൂന്ന് സെന്റ് സ്ഥലത്താണ് വീടിരിക്കുന്നത്. 767 സ്ക്വയർ ഫീറ്റാണ് വീടിന്റെ
അളവ്. രണ്ട് ബെഡ്റൂമുകളോട് കൂടിയ മനോഹരമായ വീടാണ്. ഒരുപാട് ഇന്റീരിയർ ഡിസൈനിങ് ഒന്നും ഇല്ലെങ്കിലും ഉള്ളത് വളരെ ആകർഷകമായി തന്നെയാണ് ചെയ്തിരിക്കുന്നത്. അത്യാവശ്യം വലിപ്പമുള്ള ഒരു സിറ്റ് ഔട്ടാണ് വീടിനു മുൻപിൽ ഉള്ളത്. അകത്തേക്ക് കയറിയാൽ ആദ്യം കാണുന്നത് ലിവിങ് റൂം ആണ്. വിശാലമായ ഒരു ലിവിങ് റൂം ആണ്. ഒരു കോർണർ സോഫയും ടീവി യൂണിറ്റും അവിടെ സെറ്റ് ചെയ്തിട്ടുണ്ട്. ടീവിയുടെ ഒരു വശത്തായി പൂജ ബോക്സ് കൊടുത്തിട്ടുണ്ട്. മനോഹരമായ ഒരു ബോക്സ് ആണ്. ബ്ലാക്ക് ആൻഡ്

വൈറ്റ് തീം ആണ് പെയിന്റിന് കൊടുത്തിരിക്കുന്നത്. ലിവിങ് റൂം കഴിഞ്ഞാൽ ഉള്ളത് അവിടെ തന്നെ സെറ്റ് ചെയ്തിരിക്കുന്ന ബെഡ്‌റൂമുകളാണ് രണ്ട് ബെഡ്‌റൂമുകളാണ് വീടിനുള്ളത്.ബാത്രൂം അറ്റാച്ഡ് ആണ്. ഒരു കട്ടിലും അലമാരയും ഇടാനുള്ള സ്പേസ് ആണ് റൂമിലുള്ളത്. രണ്ട് റൂമുകൾക്കും ഒരേ വലിപ്പമാണ്. വൃത്തിയുള്ള കാണാൻ ഭംഗിയുള്ള മുറികളാണ്. അടുത്തത് അടുക്കളയാണ് അടുക്കളയും ഡൈനിങ് ഏരിയയും ഒരു
മുറിയിൽ തന്നെയാണ് ഉള്ളത്. ചെറിയൊരു അടുക്കളയാണ് വീടിനുള്ളത്. സ്പേസ് മാനേജ് ചെയ്യാൻ പാകത്തിനുള്ള ഡൈനിങ് ടേബിളും കസേരയുമാണ് ഉള്ളത്. വലിയൊരു വിൻഡോയും കൊടുത്തിരിക്കുന്നു. അടുക്കളയുടെ പുറകുവഷത്ത് ഒരു കോമൺ ബാത്രൂം കൊടുത്തിട്ടുണ്ട്.