കുറഞ്ഞ ബഡ്ജറ്റിൽ കൂടുതൽ സൗകര്യങ്ങളോടു കൂടിയ ഒരു മനോഹര വീട്..!! | 13 Lakhs Home Design

0

13 Lakhs Home Design: ചെറുതാണെങ്കിലും എല്ലാവിധ സൗകര്യങ്ങളും ഉൾക്കൊള്ളിച്ചുകൊണ്ട് ഒരു മനോഹരമായ വീട് വേണമെന്നത് എല്ലാവരും ആഗ്രഹിക്കുന്ന കാര്യമായിരിക്കും. എന്നാൽ മിക്കപ്പോഴും ഉദ്ദേശിച്ച ബഡ്ജറ്റിൽ അത്തരത്തിൽ ഒരു വീട് പണിയുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഈ പ്രശ്നങ്ങളെല്ലാം മറികടന്ന് അതിമനോഹരമായി പണിതീർത്തിയിട്ടുള്ള ഒരു കൊച്ചു വീടിന്റെ കൂടുതൽ കാഴ്ചകളിലേക്ക് കടക്കാം.

ബഡ്ജറ്റിൽ ഒതുക്കിയാണ് വീട് നിർമ്മിച്ചിട്ടുള്ളത് എങ്കിലും എക്സ്റ്റീരിയറിലും, ഇന്റീരിയറിലും മനോഹാരിതയ്ക്ക് ഒട്ടും കുറവ് വരുത്താത്ത രീതിയിലാണ് വീടിന്റെ ഡിസൈൻ. വീടിന്റെ പുറം ഭാഗത്ത് ചെറിയ രീതിയിൽ പറഗോള സെറ്റ് ചെയ്ത് ലൈറ്റ് വർക്കുകൾ എല്ലാം നൽകിയിട്ടുണ്ട്. ഇതേ രീതിയിൽ തന്നെ വീടിന്റെ സൈഡ് വശത്തും ചെറിയ രീതിയിൽ പച്ചപ്പ് നൽകി മനോഹരമാക്കിയിരിക്കുന്നു.

13 Lakhs Home Design

മെറ്റൽ പാകിയ മുറ്റത്തിൽ നിന്നും സിറ്റൗട്ടിലേക്ക് പ്രവേശിക്കുമ്പോൾ വൈറ്റ് നിറത്തിലുള്ള ടൈലുകളാണ് ഉപയോഗപ്പെടുത്തിയിട്ടുള്ളത്. പ്രധാന വാതിൽ തുറന്ന് അകത്തേക്ക് പ്രവേശിക്കുമ്പോൾ ലിവിങ് കം ഡൈനിങ് ഏരിയ രീതിയിൽ ഉപയോഗപ്പെടുത്താവുന്ന ഒരു സ്പേസ് സെറ്റ് ചെയ്തിരിക്കുന്നു. അതുപോലെ ലിവിങ് ഏരിയയുടെ കോർണർ സൈഡിലായി ഒരു വാഷ് ബേസിനും നൽകിയിട്ടുണ്ട്. ഇവിടെ നിന്നും മുകളിലേക്ക് ഒരു സ്റ്റെയർ ഏരിയ സെറ്റ് ചെയ്ത് നൽകിയിട്ടുണ്ട്.

ചിലവ് കുറയ്ക്കാനായി ജനാലകൾ, സ്റ്റെയർ ഏരിയ എന്നിവിടങ്ങളിലെല്ലാം സ്റ്റീലാണ് കൂടുതലായും ഉപയോഗിച്ചിരിക്കുന്നത്. രണ്ട് മീഡിയം സൈസിലുള്ള ബെഡ്റൂമുകളാണ് ഈ വീടിന് നൽകിയിട്ടുള്ളത്. രണ്ടു ബെഡ്റൂമുകളിലും വാർഡ്രോബുകൾ സജ്ജീകരിക്കുന്നതിനുള്ള സ്ഥലവും വിട്ടിട്ടുണ്ട്. സ്റ്റെയറിന്റെ താഴെ ഭാഗത്തായി ഒരു കോമൺ ടോയ്‌ലറ്റിനും ഇടം കണ്ടെത്തിയിരിക്കുന്നു.

അത്യാവശ്യം വിശാലമായി അത്യാധുനിക സൗകര്യങ്ങളെല്ലാം നൽകാവുന്ന രീതിയിലാണ് ഈ വീടിന്റെ കിച്ചൻ ഒരു നിർമ്മിച്ചിട്ടുള്ളത്.ഇവിടെ സ്ലാബുകളും മറ്റും കൃത്യമായി സജ്ജീകരിച്ചു നൽകിയിട്ടുണ്ട്. ഇത്തരത്തിൽ എല്ലാവിധ സൗകര്യങ്ങളും നൽകിക്കൊണ്ട് മനോഹരമായി പണിതീർത്തിയിട്ടുള്ള ഈ വീടിന്റെ ആകെ ബഡ്ജറ്റ് 13 ലക്ഷം രൂപയാണ്. വീടിന്റെ കൂടുതൽ കാഴ്ചകൾക്കായി വീഡിയോ കാണാവുന്നതാണ്.

Leave A Reply

Your email address will not be published.