നമ്മുടെ നല്ല നിമിഷങ്ങളെ കൂടുതൽ വർണാഭമാക്കാൻ സ്വപ്നത്തിൽ കണ്ടത് പോലൊരു വീട്!! | 1250 Sqrft Home

0

1250 Sqrft Home: പുതിയതായി വീട് നിർമിക്കുന്ന മലയാളികൾ ഇന്ന് ഏറ്റവും കൂടുതൽ പ്രാധാന്യം കൊടുക്കുന്നത് ഇൻറ്റീരിയൽ ഡിസൈനിങ്ങിനാണു. അതിനു പിന്നിൽ ഒരു സൈക്കോളജി ഉണ്ട്. നാം ഏറ്റവും സന്തോഷത്തോടെയും സമാധാനത്തോടെയും കഴിയുന്ന ഒരു സ്ഥലമാണ് വീട്. ആ വീട് നമ്മുടെ മനസ്സിന് സന്തോഷം നൽകുന്ന രീതിയിൽ അണിയിച്ചൊരുക്കിയാൽ മാത്രമാണ് നമ്മുടെ നല്ല നിമിഷങ്ങൾ കൂടുതൽ ആസ്വാദ്യകരമാക്കാൻ കഴിയുന്നത്.

അടച്ചുറപ്പുള്ള ഒരു വീട് എന്നതിലുപരി ഒരുപാട് കാലമായി നാം സ്വപ്നം കണ്ടൊരു വീട് ഭംഗിയായി നിർമിക്കുക എന്നാൽ അതൊരു ഭാഗ്യമാണ്. വെറും അഞ്ചു സെന്റ് സ്ഥലത്ത് മനോഹരമായി നിർമിച്ച ഒരു വീട് പരിചയപ്പെടാം. പാലക്കാട്‌ ജില്ലയിലെ അരനല്ലൂരിലുള്ള അയ്യപ്പങ്കാവ് എന്ന സ്ഥലത്താണ് ഈ വീടുള്ളത്. ഷാനവാസ്‌ അഖില ദമ്പതികളുടെ വീടാണ് ഇത്. 1250 സ്ക്വയർ ഫീറ്റിൽ 23 ലക്ഷം രൂപക്ക് നിർമിച്ചിരിക്കുന്ന ഈ വീടിന്റെ ഏറ്റവും വലിയ ആകർഷണം ഇതിന്റെ ഇൻറ്റീരിയർ ഡിസൈൻ ആണ്.

വിശാലമായ ഒരു മുറ്റമാണ് വീടിനുള്ളത്. വീടിന്റെ ഷോ വാൾ സിമെന്റ് ഡിസൈൻ കൊടുത്ത് മനോഹരമാക്കിയിട്ടുണ്ട്. നീളം സിറ്റ് ഔട്ടിലേക്ക് കടന്നാൽ ഫ്ലോർ ചെയ്തിരിക്കുന്നത് ഗ്രാനൈറ്റ് ഉപയോഗിച്ചാണ്. വലതുവശത്തേക്ക് നീണ്ട ഒരു സ്പേസ് കൊടുത്തിട്ടുണ്ട്. അവിടെ തടി കൊണ്ടുള്ള ഒരു ബെഞ്ച് ഇട്ടിരിക്കുന്നു. അരമതിലുകൾ കൊടുത്തിട്ടുണ്ട്. അതും ഗ്രാനൈറ്റ് ഉപയോഗിച്ചു അലങ്കരിച്ചിരിക്കുകയാണ്.

അകത്തേക്കെത്തിയാൽ വിശാലമായ ഒരു ഹാൾ ആണ് ഉള്ളത്. ലിവിങ് റൂം കഴിഞ്ഞാൽ ഒരു വശത്തു ഡെയിനിങ് റൂം കൊടുത്തിട്ടുണ്ട്. രണ്ട് മുറികളാണ് വീടിനുള്ളത്. അറ്റാച്ഡ് ബാത്റൂമുകൾ ഉണ്ട്. മുകളിലേക്ക് സ്റ്റെയർ കേസ് ഇട്ടിട്ടുണ്ട്. സ്റ്റെയറിനടിയിൽ വലിയൊരു സ്റ്റോറേജ് സ്‌പേസും. വിശാലമായ ഒരു അടുക്കളയാണ് വീടിനുള്ളത്. ഒരു വശത്തു ഗ്യാസ് അടുപ്പും ഒരു വശത്ത് വിറകടുപ്പും കൊടുത്തിട്ടുണ്ട്. വീടിന്റെ ഏറ്റവും വലിയ ആകർഷണം സീലിങ് വർക്കുകൾ ആണ്. ഭീതിയിലും മനോഹരമായ ഡിസൈനുകൾ കൊടുത്തിട്ടുണ്ട്. Credit: Mehzin Home Garden

Leave A Reply

Your email address will not be published.