സ്വപ്ന തുല്യം! മലയാളത്തനിമയുള്ള മനോഹര വീട്! എത്രകണ്ടാലും മതിവരില്ല! അഞ്ച് സെന്റിൽ ൽ 1200 Sqft ൽ നിർമിച്ച മനോഹര ഭവനം!! | 1200 sqft Home
1200 sqft Home: വീട് പണിയുക എന്നത് എല്ലാ മനുഷ്യരുടെയും സ്വപ്നമാണ് അതും സ്വന്തം ഐഡിയക്ക് അനുസരിച്ചു ചെയ്യാൻ കഴിയുന്നത് ഒരു ഭാഗ്യവുമാണ്. സാധരണക്കാക്കാരെ സംബന്ധിച്ചിടത്തോളം പലപ്പോഴും പണത്തിന്റെ കുറവ് കാരണം തങ്ങളുടെ പല പദ്ധതികളും വേണ്ടെന്ന് വെയ്ക്കേണ്ട സാഹചര്യം ഉണ്ടാകാറുണ്ട്. അഞ്ചു സെന്റ് സ്ഥലത്ത് 1200 സ്ക്വയർഫീറ്റിൽ നിർമിച്ച ഒരു വീട് പരിചയപ്പെടാം.
വൈറ്റ് ഹോംസ് എന്ന കമ്പനിയുമാണ് വീടിന്റെ നിർമാണവും ഡിസൈനിങ്ങും ഒക്കെ ചെയ്തിരിക്കുന്നത്. എല്ലാ വിധ സൗകര്യങ്ങളോടും കൂടി പണി കഴിച്ച ഒരു വീട് കൂടിയാണ് ഇത്. വീടിന്റെ ഇന്റീരിയർ എക്സ്റ്റീരിയർ ഡിസൈനിങ്ങും എടുത്ത് പറയേണ്ടതാണ്. പുറത്ത് നിന്ന് നോക്കിയാൽ മനോഹരമായ ഒരു ഷോ വാൾ കാണാം വുഡ് ഡിസൈനിലുള്ള ടൈൽ കൊടുത്താണ് വീടിന്റെ മുന്നിലെ ഭിത്തികൾ ചെയ്തിരിക്കുന്നത്.

അതിനു ശേഷം സിറ്റ് ഔട്ടിലേക്ക് കടന്നാൽ അരമതിലോട് കൂടിയ ഒരു സിറ്റ് ഔട്ടാണ് വീടിനു കൊടുത്തിരിക്കുന്നത്. അത്യാവശ്യം വലിപ്പമുള്ള സിറ്റ് ഔട്ട് തന്നെയാണ്. അകത്തേക്ക് കടന്നാൽ ആദ്യം ലിവിങ് ഏരിയയാണ്. ടീവി യൂണിറ്റും സെറ്റ് ചെയ്തിരിക്കുന്നു. തൊട്ടടുത്തു ഡൈനിങ് ഏരിയ. അടുത്ത് തന്നെ വാഷ് ബയ്സൺ കൊടുത്തിട്ടുണ്ട്. നാല് പാളിയുള്ള ജനാല കൊടുത്തിട്ടുണ്ട്. വീടിന്റെ ഫ്ലോർ മുഴുവൻ ഫോർ ബൈ ടു വിന്റെ ബ്രൗൺ നിറത്തിലുള്ള ടൈലിലാണ് കൊടുത്തിരിക്കുന്നത്. മൂന്ന് ബെഡ്‌റൂമുകളാണ് വീടിനുള്ളത്.
വിശാലമായ മുറികളാണ് വീടിനുള്ളത്. എല്ലാ റൂമികളും ബാത്രൂം അറ്റാച്ഡ് ആണ്. എല്ലാ റൂമുകൾക്കും നാല് പാളി ജനാലകൾ ആണ് കൊടുത്തിരിക്കുന്നത്. മൂന്നാമത്തെ മുറിയിൽ ഒരു ഡ്രസ്സിങ് റൂമിനുള്ള സ്പേസ് കൂടി കൊടുക്കാറുണ്ട്. കിച്ചണിലേക്ക് പോയാൽ. വിശാലമായ ഒരു കിച്ചൺ ആണ് കൊടുത്തിരിക്കുന്നത്. ഗ്രേ വൈറ്റ് കൊമ്പോയാണ് അടുക്കളയ്ക്ക് കൊടുത്തിരിക്കുന്നത്. ബ്ലാക്ക് നിറത്തിലുള്ള ഗ്രാനൈറ്റ് ആണ് കൌണ്ടർ ടോപ്പിൽ കൊടുത്തിരിക്കുന്നത്. സ്റ്റോറേജ് സ്പേസും കൊടുത്തിട്ടുണ്ട്. അടുക്കളക്കടുത്തായാണ് വർക്ക് ഏരിയ. 25 ലക്ഷം രൂപയാണ് വീടിന്റെ നിർമാണചെലവ്. Credit: Home Pictures