12 Lakkhs Home Design: വീട് പണിയുക എന്നാൽ എല്ലാവർക്കും ഒരു സ്വപ്നമാണ്. കൊട്ടാരം പോലൊരു വീട് പണിയാൻ ആഗ്രഹിക്കാത്തവർ ആയി ആരും തന്നെ കാണില്ല. എല്ലാവർക്കും തങ്ങളുടെ വീട് കൊട്ടാരം തന്നെ ആണ്. അതിനെ ഏറ്റവും ഭംഗിയായി അലങ്കരിക്കാനും ഒരുക്കാനുമൊക്കെ എല്ലാവരും പ്രത്യേക താല്പര്യവും കാട്ടാറുണ്ട്. പുതുതായി വീട് പണിയുന്ന ആളുകൾ ഇന്ന് വീടിന്റെ ഇന്റീരിയർ ഡിസൈനിങ്ങിന് ഏറെ പ്രാധാന്യം കൊടുക്കാറുണ്ട്.
മികച്ച ക്രിയേറ്റിവിറ്റി കൊണ്ട് പണിതിട്ടുള്ള ഇത്തരം വീടുകൾക്ക് പ്രത്യേക ഭംഗിയാണ്. പുതിയ വീടുകളുടെ മറ്റൊരു പ്രത്യേകത ലൈറ്റിങ് ആണ്. മനോഹരമായ ലൈറ്റി ങ് വീടിന്റെ അന്തരീക്ഷത്തിന് തന്നെ നൽകുന്നത് പോസിറ്റീവ് എനർജി ആണ്. അത്തരത്തിൽ നിർമാണം പൂർത്തിയാക്കിയ അതിമനോഹരമായ ഒരു വീട് പരിചയപ്പെടാം. 12 ലക്ഷം രൂപയ്ക്ക് പണി കഴിപ്പിച്ച അതിമനോഹരം എന്ന് ഉറപ്പായും വിളിക്കാൻ കഴിയുന്ന ഈ വീടിന്റെ വലിപ്പം 750 സ്ക്വയർ ഫീറ്റാണ്.

എസ് എൻ കൺസ്ട്രക്ഷനാണു വീട് നിർമിച്ചിരിക്കുന്നത്. സിറ്റ് ഔട്ടിന്റെ വീതി ആറര അടിയാണ്. രണ്ട് തൂണുകൾ സിറ്റ് ഔട്ടിൽ കൊടുത്തിട്ടുണ്ട്. ഇരു വശങ്ങളിലും ഷോ വാൾ കൊടുത്തിട്ടുണ്ട്. സിറ്റ് ഔട്ടിൽ നിന്ന് ഡയറക്റ്റ് എൻട്രി ലിവിങ് ഏരിയയിലേക്കാണ് . തൊട്ടടുത്തു ഡൈനിങ് വിത്ത് സ്റ്റെയർ ഏരിയയാണ്. സ്റ്റെയർ കയറി ചെന്നാൽ ഒരു വിശാലമായ ഏരിയ കൊടുത്തിട്ടുണ്ട്.
ഗ്രൗണ്ട്ഫ്ലോറിൽ മൂന്ന് ബെഡ്‌റൂമുകളാണ് ഉള്ളത് ബേ വിൻഡോ ആണ് റൂമുകൾക്ക് നൽകിയിരിക്കുന്നത്. രണ്ട് റൂമുകൾ ബാത്രൂം അറ്റാച്ഡ് ആണ് 11 ബൈ 11 സൈസിലാണ് രണ്ട് റൂമുകൾ. മാസ്റ്റർ ബെഡ്‌റൂം 11 ബൈ 12 ആണ് . വലിയ കബേഡുകൾ കൊടുത്ത് സ്റ്റോറേജ് സ്പേസ് വിപുലീകരിച്ചിട്ടുണ്ട്. അത്യാവശ്യം വലിപ്പമുള്ള ഒരു കിച്ചൺ ആണ് വീടിന് കൊടുത്തിരിക്കുന്നത്. ആവശ്യത്തിന് സ്റ്റോറേജ് സ്പേസ് ഉള്ള ഒരു അടുക്കളയാണ്. തൊട്ടടുത്ത് തന്നെ ഒരു വർക്ക് ഏരിയയും ഉണ്ട്.