കണ്ടാൽ കൊതിക്കും 12 ലക്ഷത്തിന്റ 3 ബെഡ് വീട്.!! | 12 Lakhs 3 Bedroom Home

0

12 Lakhs 3 Bedroom Home: വീടെന്നാൽ ഭൂരിഭാഗം മനുഷ്യർക്കും അവരുടെ ആയുസിന്റെ അധ്വാനമാണ്. ഏറെ കഷ്ടപ്പെട്ടും അധ്വാനിച്ചും സ്വരുക്കൂട്ടി വെയ്ക്കുന്ന പണം ഉപയോഗിച്ചാണ് ആളുകൾ വീട് പണി എന്ന കൃത്യത്തിന് ഒരുങ്ങുന്നത്.ഒരുപാട് ഇൻവെസ്റ്റ്‌മെന്റോ ഭീമമായ ബാങ്ക് ലോണോ ഒന്നും ഇല്ലാതെ തന്നെ ഏത് സാധാരണകാരനും ഇന്ന് വീട് പണി സാധ്യമാകും. അതിനൊരുപാട് ഉദാഹരണങ്ങൾ നമുക്ക് ചുറ്റുമുണ്ട്.

അധ്വാനവും മികച്ച ഐഡിയോളജിയും മാത്രം മതി ഇങ്ങനൊരു വീട് സ്വന്തമാക്കാൻ. അത് പോലൊരു വീടാണ് ഇന്ന് പരിചയപ്പെടാൻ പോകുന്നത്. വേമ്പനാട് കായലിനു തീരത്ത് പാതിരാ മണലിനടുത്ത് സ്ഥിതി ചെയ്യുന്ന അപ്പച്ചൻ എന്നയാളുടെ വീടാണ് ഇത്. കായലിൽ നിന്ന് കക്ക വാരൽ ആണ് അപ്പച്ചന്റെ

ഉപജീവന്മാർഗം. കായലിന്റെ കാറ്റേറ്റ് പ്രൌഢിയോടെ നിൽക്കുന്ന ഈ വീടിനു പ്രത്യേക ഭംഗിയാണുള്ളത്. വിശാലമായ ഒരു സിറ്റ് ഔട്ടിൽ ആണ് വീടിന്റെ കാഴ്ചകൾ തുടങ്ങുന്നത്. അരമതിലുകൾ കെട്ടിയ നിലയിൽ ഗസ്റ്റിനു ഇരിക്കാൻ പറ്റിയ ഒരു സിറ്റ്ഔട്ടാണ് മുൻപിൽ. ടൈൽ ഇട്ട് അരമതിലുകൾ അലങ്കരിച്ചിട്ടുണ്ട്. അകത്തേക്ക് കയറിയാൽ ലിവിങ് റൂം ആണ് കാണാൻ കഴിയുന്നത്. നീളത്തിൽ ആണ് ലിവിങ് റൂം ഉള്ളത് കോർണർ സോഫയും ടീവി യൂണിറ്റും സെറ്റ് ചെയ്തിട്ടുണ്ട്. ലിവിങ് റൂമിന്റെ ഇരുവശങ്ങളിലുമായി രണ്ട്

ബെഡ്‌റൂമുകൾ സെറ്റ് ചെയ്തിരിക്കുന്നത്. അത്യാവശ്യം വലിപ്പമുള്ള മുറികളാണ്. കാറ്റും വെളിച്ചവും കടക്കുന്ന തരത്തിൽ മനോഹരമായി ആണ് മുറികൾ സെറ്റ് ചെയ്തിരിക്കുന്നത് ലിവിങ് റൂമിന്റെ ഒരു വശത്തു ഡൈനിങ് സെറ്റ് ചെയ്തിരിക്കുന്നത് നീളത്തിലുള്ള ഡൈനിങ് ഏരിയയാണ് അത് കൊണ്ട് തന്നെ അതിനു യോജിച്ച ടേബിൾ ആണ് സെറ്റ് ചെയ്തിരിക്കുന്നത്. അതിനടുത്ത് തന്നെ വാഷിങ് ഏരിയയും ഒരു ടോയ്‌ലെറ്റും ഉണ്ട്. നടുക്കായിട്ട് ഒരു പൂജമുറി ഉണ്ട്. പൂജമുറിയുടെ തൊട്ടടുത്താണ് മൂന്നാമത്തെ ബെഡ്‌റൂം ഉള്ളത്. അത്യാവശ്യം വിശാലമായ പൂജമുറിയും ബെഡ്‌റൂംമും ആണ് ഇത്.

Leave A Reply

Your email address will not be published.