ചിലവ് ചുരുക്കി എന്നാൽ സൗകര്യങ്ങൾക്ക് കുറവ് വരുത്താതെ നിർമ്മിച്ച ഒരു മനോഹര വീട്! | 12.5 Lakhs Budget Home
12.5 Lakhs Budget Home: ഒരു വീട് നിർമ്മിക്കുമ്പോൾ അതിൽ എല്ലാവിധ സൗകര്യങ്ങളും ഉൾപ്പെടുത്തണമെന്ന് ആഗ്രഹിക്കുന്നവരാണ് നമ്മളെല്ലാവരും. എന്നാൽ ഉദ്ദേശിച്ച ബഡ്ജറ്റിൽ അത്തരം കാര്യങ്ങളെല്ലാം ചെയ്ത് തീർക്കാൻ സാധിക്കുമോ എന്നതായിരിക്കും പലരുടെയും സംശയം. കൃത്യമായ പ്ലാൻ ഉണ്ടാക്കി, അതിനനുസരിച്ച് പണികൾ പൂർത്തിയാക്കുകയാണെങ്കിൽ എല്ലാവിധ സൗകര്യങ്ങളോടും കൂടി ചിലവ് ചുരുക്കി ഒരു വീട് നിർമ്മിക്കാമെന്ന് നമുക്ക് കാണിച്ചു തരികയാണ് ഈയൊരു മനോഹര വീടിന്റെ അകത്തെ കാഴ്ചകൾ.
മെറ്റൽ പാകി മനോഹരമാക്കിയിരിക്കുന്ന മുറ്റത്തുനിന്നും വീടിന്റെ എക്സ്റ്റീരിയറിലേക്ക് നോക്കുമ്പോൾ ഏറെ ശ്രദ്ധ പതിക്കുന്നത് ബോക്സ് ആർക്കിടെക്ചറിലാണ്. വൈറ്റ് ഡാർക്ക് ബ്ലൂ നിറങ്ങളിലുള്ള പെയിന്റ് എക്സ്റ്റീരിയറിൽ ഉപയോഗപ്പെടുത്തിയതും വീടിന്റെ ഭംഗി ഇരട്ടിയായി കാണിക്കുന്നതിൽ ഒരു വലിയ പങ്കുവഹിക്കുന്നുണ്ട്. മുറ്റത്ത് നിന്നും വിട്രിഫൈഡ് ടൈലുകളും ഗ്രാനൈറ്റും പാകി സുന്ദരമാക്കിയ പടിക്കെട്ടുകൾ കയറി എത്തിച്ചേരുന്നത് മീഡിയം സൈസിലുള്ള ഒരു സിറ്റൗട്ടിലേക്കാണ്. ഇവിടെ പ്രധാന വാതിൽ നിർമ്മിക്കാനായി പ്ലാവാണ് ഉപയോഗിച്ചിരിക്കുന്നത്.

അവിടെനിന്നും അകത്തേക്ക് പ്രവേശിക്കുമ്പോൾ അത്യാവശ്യം വിശാലമായി തന്നെ ഒരു ലിവിങ് ഏരിയ ഒരുക്കിയിരിക്കുന്നു. ലിവിങ് ഏരിയയുടെ ഒരു വശത്തായി മീഡിയം സൈസിലുള്ള ഒരു ഡൈനിങ് ഏരിയ അതിനോട് ചേർന്ന് തന്നെ ഒരു വാഷ്ബേസിൻ എന്നിവ സെറ്റ് ചെയ്തു നൽകിയിട്ടുണ്ട്. ഇവിടെ നൽകിയിരിക്കുന്ന സ്റ്റെയർകേസും ചിലവ് ചുരുക്കി മനോഹരമായി തന്നെയാണ് നിർമ്മിച്ചിട്ടുള്ളത്. സ്റ്റെയർകേസിന് താഴെ വശത്തായി ഒരു കോമൺ ടോയ്ലറ്റ് അതിനോട് ചേർന്ന് ഒരു മീഡിയം സൈസിലുള്ള ബെഡ്റൂം എന്നിവ നൽകിയിരിക്കുന്നു.
കോണി പടിയുടെ മറുവശത്തായാണ് വീടിന്റെ മാസ്റ്റർ ബെഡ്റൂം ഒരുക്കിയിരിക്കുന്നത്. ഇവിടെ തുണികളും മറ്റും വയ്ക്കുന്നതിന് ആവശ്യമായ വാർഡ്രുകളും കൃത്യമായി തന്നെ സജ്ജീകരിച്ചിരിക്കുന്നു. അതിന് മറുവശത്തായി അത്യാധുനിക സൗകര്യങ്ങളിലുള്ള ഒരു കിച്ചൻ അതിനോട് ചേർന്ന് ഒരു വർക്ക് ഏരിയ എന്നിവയ്ക്കും ഇടം കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തിൽ എല്ലാവിധ സൗകര്യങ്ങളും നൽകിക്കൊണ്ട് ചിലവ് ചുരുക്കി നിർമ്മിച്ചിട്ടുള്ള ഈ വീടിന്റെ ആകെ നിർമ്മാണ ചിലവ് 12.5 ലക്ഷം രൂപയാണ. വീടിന്റെ കൂടുതൽ കാഴ്ചകൾക്കായി വീഡിയോ കാണാവുന്നതാണ്.