ആഡംബരങ്ങൾക്കല്ല ആവശ്യങ്ങൾക്കാണ് പ്രാധാന്യമെന്ന് തെളിയിക്കുന്ന ഒരു മനോഹര വീട്! | 1000sqft Budget Friendly House

0

1000sqft Budget Friendly House: ആഡംബരങ്ങൾ ഒഴിവാക്കി ആവശ്യങ്ങൾക്ക് ഏറെ പ്രാധാന്യം നൽകിക്കൊണ്ട് ഒരു വീട് നിർമ്മിക്കുക എന്നത് എപ്പോഴും ചിന്തിച്ചു ചെയ്യേണ്ട കാര്യമാണ്. ഈയൊരു രീതിയിൽ വീട് പണിയുമ്പോൾ തന്നെ ഉദ്ദേശിച്ച കാര്യങ്ങളെല്ലാം എളുപ്പത്തിൽ ചെയ്തു തീർക്കാനായി സാധിക്കും. അത്തരത്തിലുള്ള ഒരു വീട് സ്വപ്നം കാണുന്നവർക്ക് തീർച്ചയായും മാതൃകയാക്കാവുന്ന ഒരു മനോഹരമായ വീടിന്റെ കൂടുതൽ കാഴ്ചകൾ കാണാം.

പൂഴി നിറഞ്ഞ മനോഹാരമായ മുറ്റത്ത് നിന്നും എത്തിച്ചേരുന്നത് ഒരു വിശാലമായ സിറ്റൗട്ടിലേക്കാണ്. പഴമയും പുതുമയും കോർത്തിണക്കിക്കൊണ്ട് നിർമ്മിച്ചിട്ടുള്ള ഈ വീടിന്റെ മേൽക്കൂരയിൽ ഉപയോഗപ്പെടുത്തിയിട്ടുള്ളത് പഴമയെ ഓർമ്മിപ്പിക്കുന്ന രീതിയിൽ നാടൻ ഓടുകളാണ്. സിറ്റൗട്ടിൽ നിന്നും എത്തിച്ചേരുന്നത് വിശാലമായ ഒരു ലിവിങ് ഏരിയയിലേക്കാണ്. ആവശ്യത്തിനുള്ള ജനാലകളെല്ലാം ഇവിടെ കൃത്യമായി സജ്ജീകരിച്ച് നൽകിയത് കൊണ്ട് തന്നെ നല്ല രീതിയിൽ വായുവും വെളിച്ചവും വീടിനകത്തേക്ക് ലഭിക്കും.

ഡൈനിങ് ഏരിയയുടെ ഒരു വശത്തായി 2 വിശാലമായ ബെഡ്റൂമുകളും സജ്ജീകരിച്ചു നൽകിയിരിക്കുന്നു. വീട്ടിലുള്ളവർക്ക് ഒരുമിച്ചു കൂടാനുള്ള ഒരിടം എന്ന രീതിയിലാണ് ഈ വീടിന്റെ ഡൈനിങ് ഏരിയ അറേഞ്ച് ചെയ്തിട്ടുള്ളത്. ഡൈനിങ് ഏരിയയുടെ കോർണർ സൈഡിലായി ഒരു ചെറിയ വാഷ് ഏരിയ ലെഫ്റ്റ് സൈഡിലായി ഒരു കോമൺ ടോയ്ലറ്റ് എന്നിവ നൽകിയിട്ടുണ്ട്. അത്യാധുനിക ശൈലിയിലുള്ള എല്ലാവിധ സൗകര്യങ്ങളും നൽകിക്കൊണ്ട് ഈ വീടിന്റെ അടുക്കള ക്രമീകരിച്ചിരിക്കുന്നു.

അടുക്കളയിൽ പാത്രങ്ങളും മറ്റും അടുക്കിവയ്ക്കാനായി കൃത്യമായ ഇടങ്ങളും നൽകിയിട്ടുണ്ട്. അടുക്കളയുമായി ബന്ധപ്പെട്ട മറ്റു വർക്കുകൾ ചെയ്യുന്നതിനായി ഒരു വർക്ക് ഏരിയ കൂടി അടുക്കളയോട് ചേർന്ന് നൽകിയിരിക്കുന്നു. ഇത്തരത്തിൽ ചിലവ് ചുരുക്കി എന്നാൽ കാഴ്ചയിൽ വളരെയധികം ഭംഗി തോന്നിക്കുന്ന ഈ മനോഹര വീടിന്റെ കൂടുതൽ കാഴ്ചകൾക്കായി വീഡിയോ കാണാവുന്നതാണ്.

Leave A Reply

Your email address will not be published.