1000 സ്ക്വയർഫീറ്റിൽ ആരെയും ആകർഷിക്കുന്ന വിധത്തിൽ അതിമനോഹരമായി പണിതെടുത്ത ഒരു കൊച്ചു വീട്..! | 1000 Sq.ft Budget Friendly Home

0

1000 Sq.ft Budget Friendly Home: വീട് നിർമ്മാണത്തിൽ പ്ലാനിനോടൊപ്പം തന്നെ ഏറെ പങ്കു വഹിക്കുന്ന ഒന്നാണ് പ്ലോട്ടിന്റെ വിസ്തൃതിയും. കൃത്യമായ പ്ലാനും, പ്ലോട്ടും ഉണ്ടെങ്കിൽ ഉദ്ദേശിച്ച രീതിയിൽ മനസ്സിൽ ആഗ്രഹിച്ച ബഡ്ജറ്റിൽ ഒരു വീട് പണിയാമെന്ന് കാണിച്ചു തരുകയാണ് ഈ ഒരു മനോഹര വീടിന്റെ കാഴ്ചകൾ.

പഴമയും പുതുമയും കോർത്തിണക്കി നിർമ്മിച്ചിട്ടുള്ള ഈ വീടിന്റെ മുറ്റം മുഴുവൻ മണ്ണിട്ട് മനോഹരമാക്കി ഇട്ടിരിക്കുന്നു. അവിടെനിന്നും ഒരു ചെറിയ സിറ്റൗട്ട് കഴിഞ്ഞ് പ്രധാന വാതിലിലേക്കാണ് പ്രവേശിക്കുക. പ്രധാന വാതിലിനപ്പുറം ഒരു മീഡിയം സൈസിൽ സജ്ജീകരിച്ചിട്ടുള്ള ലിവിങ് ഏരിയയാണ് കാണാൻ സാധിക്കുക. അവിടെനിന്നും മുകളിലേക്ക് ഒരു സ്റ്റെയർ ഏരിയ നൽകി ഒരു ബെഡ്റൂമിന് ഇടം കണ്ടെത്തിയിരിക്കുന്നു.

1000 Sq.ft Budget Friendly Home

ലിവിങ് ഏരിയയുടെ മറുവശത്തായി ഒരു ചെറിയ ഡൈനിങ് ഏരിയ അതിനോട് ചേർന്ന് തന്നെ കിച്ചൻ എന്നിവയ്ക്കും ഇടം കണ്ടെത്തിയിട്ടുണ്ട്. ഓട്, സാധാരണ മണ്ണുകൊണ്ട് നിർമ്മിക്കുന്ന കട്ട എന്നിവ ഉപയോഗിച്ചാണ് വീടിന്റെ നിർമ്മാണം നടത്തിയിട്ടുള്ളത്.

മുകളിലേക്ക് ഒരു സ്റ്റെയർ ഏരിയ നൽകിയിരിക്കുന്നത് കൊണ്ട് തന്നെ വീടിനകത്ത് എപ്പോഴും തണുപ്പ് നിലനിർത്താനായി സാധിക്കും. ഇത്തരത്തിൽ എല്ലാവിധ സൗകര്യങ്ങളും നൽകിക്കൊണ്ട് 1000 സ്ക്വയർഫീറ്റിൽ പണി തീർത്തിട്ടുള്ള ഈ വീടിന്റെ ആകെ നിർമ്മാണ ചിലവ് 10 ലക്ഷം രൂപയാണ്. വീടിന്റെ കൂടുതൽ കാഴ്ചകൾക്കായി വീഡിയോ കാണാവുന്നതാണ്

Leave A Reply

Your email address will not be published.